പട്ടാമ്പി: മാരകമായ മയക്കുമരുന്നുമായി ചാവക്കാട് സ്വദേശിയായ യുവാവ് അനസ് ( 24 ) പട്ടാമ്പി പോലീസിന്റെ പിടിയിലായി. റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപ്പന നടത്തിക്കൊണ്ടിരിക്കെയാണ് 15 ഗ്രാം എംഡിഎംഎയുമായി ഇയാൾ പിടിയിലായത്. മുമ്പ് പലതവണ ഇവിടങ്ങളിൽ ഇത്തരം മയക്കുമരുന്നുമായി വന്നു വിൽപ്പന നടത്തിയതായി ചോദ്യം ചെയ്തപ്പോൾ സമ്മതിച്ചതായി പോലീസ് പറഞ്ഞു. കൂടുതൽ അന്വേഷണം നടത്തുന്നതിനു വേണ്ടി കോടതിയിൽ ഹാജരാക്കിയതിന് ശേഷം മറ്റ് നടപടികൾ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.