മലമ്പുഴ : തടഞ്ഞുവെച്ച അരിയർ ഫണ്ട് ഉടൻ നൽകുക, കോവിഡ് കാലത്തെ ശമ്പളം ഉടൻ നൽകുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് മലമ്പുഴ എച്ച് ഡി ഫാoതൊഴിലാളികൾ സൂചന പണിമുടക്ക് നടത്തി. സംയുക്ത തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ നടത്തിയ സമരം കെ .മല്ലിക ഉദ്ഘാടനം ചെയ്തു. ബി രതീഷ് അധ്യക്ഷനായി .എ ഐ ടി യു സി.സ്റ്റേറ്റ് സെക്രട്ടറി കെ സി ജയ പാൽ മുഖ്യപ്രഭാഷണം നടത്തി .ബി രതീഷ് സ്വാഗതവും ആർ.കണ്ണൻ നന്ദിയും പറഞ്ഞു