പാലക്കാട്: എത്രയോ വനിതകളുടെ, കുടുംബങ്ങളുടെ കണ്ണീരിന് കാരണമാവുന്ന മദ്യം നിരോധിക്കാൻ സർക്കാർ തയ്യാറാവണമെന്ന് കേരള മദ്യനിരോധന സമിതി പാലക്കാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ലഹരിയ്ക്കെതിരേയുള്ള പോരാട്ടത്തെ അധികാരം ഉപയോഗിച്ച് ഭയപ്പെടുത്തി തോൽപ്പിക്കാനുള്ള ശ്രമം ആസൂത്രിതമായി നടക്കുന്നതിൽ
യോഗം ശക്തമായി പ്രതിഷേധിച്ചു. നിഷ്പക്ഷ മാധ്യമ പ്രവർത്തനത്തെ ഭയപ്പെടുത്തി ഇല്ലാതാക്കാനുള്ള നീക്കം അധികാരികൾ ഉപേക്ഷിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രവർത്തക യോഗംസംസ്ഥാന വൈസ് പ്രസിഡന്റ് പി.മോഹനകുമാരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അക്ബർ ബാഷ അധ്യക്ഷത വഹിച്ചു. വനിതാ സമിതി സംസ്ഥാന ചെയർ പേഴ്സൺ കെ.വി. പുണ്യ കാരി, ജില്ലാ സെക്രട്ടറി പി.വി. സഹദേവൻ, ട്രഷറർ ടി.എൻ. ചന്ദ്രൻ, സംസ്ഥാന സമിതി അംഗം മുഹമ്മദ് ബഷീർ എം. , സെറീന, ഫാത്തിമ ടീച്ചർ എന്നിവർ പ്രസംഗിച്ചു.

