ജീവിത കിരണം പെൻഷൻ പദ്ധതി ആരംഭിച്ചു.

പാലക്കാട്: കാഴ്ച്ച പരിമിതരും കിടപ്പു രോഗികളുമായ നൂറ്റി എട്ട് പേർക്ക് പ്രതിമാസം ആയിരം രൂപ വീതം പെൻഷൻ നൽകുന്ന ജീവിത കിരണം പെൻഷൻ പദ്ധതിക്ക് തുടക്കം കുറിച്ചു.ചിൽഡ്രൻ റീ യുണൈറ്റഡ് ഫൗണ്ടേൻ നടത്തുന്ന ഈ പദ്ധതിയുടെ ഉദ്ഘാടനം പാലക്കാട് ഫൈൻ ആർട്ട്സ് സൊസൈറ്റി ഓഡിറ്റോറിയത്തിൽ എ .പ്രഭാകരൻ എം എൽ എ ഉദ്ഘാടനം ചെയ്തു.പ്രൊജക്റ്റ് ഡയറക്ടർ എംദേവരാജൻ പദ്ധതി വിശദീകരണം നടത്തി.ഫൗണ്ടർ എസ് ഹരിഹരൻ സ്നേഹസംഭാഷണം നടത്തി.പി.സുരേഷ് കുമാർ, എം.പി.സുകുമാരൻ, വിനോദ് കയനാട്, അബ്ദുൾ ഹക്കിം, വി.എൻ.ചന്ദ്രമോഹൻ, ഷെരീഫ് എന്നിവർ സംസാരിച്ചു.