പാലക്കാട്: സർവ്വീസിൽ നിന്നും വിരമിക്കൽ അവധിയിൽ പ്രവേശിക്കുന്ന കെഎസ്ആർടിസി ജനകീയ ഡ്രൈവർ വി.മോഹനന് തോടുകാട് നിവാസികൾ യാത്രയയപ്പ് നൽകി. യാത്രയയപ്പ് സംഗമത്തിൽ വെൽഫയർ പാർട്ടി പഞ്ചായത്ത് പ്രസിഡന്റ് കെ യു ഷരീഫ് ഉപഹാരം നൽകി. തരൂർ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ബാബു തരൂര് പൊന്നാട അണിയിച്ചു, കോൺഗ്രസ് പ്രതിനിധി ഹസ്സൻകുട്ടി, കെഎസ്ആർടിസി ഐഎൻ സി യു സിയൂണിയൻ ജില്ലാ പ്രസിഡന്റ് സന്തോഷ് കുമാർ, കണ്ടക്ടർ പി ആർ മഹേഷ്, മുഹമ്മദ്, കെ എസ് ആർ ടി സി ഓഫീസ് അസിസ്റ്റന്റ് റമീജാ മുഹമ്മദ് എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. മോഹനൻ നന്ദി പറഞ്ഞു.