വീട് കത്തി നശിച്ചു

മലമ്പുഴ: ആനക്കൽ മഠത്തിൽ വീട്ടിൽ ഷിബുവിന്റെ വീട് കത്തി നശിച്ചു. ടാർപായ, ഓല, ഷീറ്റ് എന്നിവ കൊണ്ടു മേഞ്ഞിരുന്ന വീടിനാണു തീപിടിച്ചത്. വീട്ടിലുള്ള ഗ്യാസ് സ്റ്റൗ, ഫർണിച്ചർ, വസ്ത്രങ്ങൾ, രേഖകൾ, അടക്കമുള്ളവ കത്തിനശിച്ചു. അഞ്ച് ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി വീട്ടുകാർ പറയുന്നു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.ശബ്ദം കേട്ടു വീട്ടുകാർ പുറതിറങ്ങിയതിനാൽ അപായം ഒഴിവായി. വിവരമറിഞ്ഞു കഞ്ചിക്കോട് നിന്നുള്ള അഗ്നിരക്ഷാ സേന ഗ്രേഡ് അസി. സ്റ്റേഷൻ ഓഫി സർ എം.രമേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമെത്തി രക്ഷാപ്രവർത്തനം നടത്തി.