കൊല്ലം: അച്ചടിമാധ്യമങ്ങളിലെ ഫോട്ടോഗ്രാഫര്‍മാര്‍ക്കായി പത്തനാപുരം ഗാന്ധിഭവന് സംസ്ഥാനതല ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു. പ്രകൃതിയും മനുഷ്യനും ആണ് മത്സരവിഷയം. ഒരാള്‍ക്ക് മൂന്ന് ചിത്രങ്ങള്‍ വരെ അയയ്ക്കാം. ഒന്നും രണ്ടും മൂന്നും സമ്മാനങ്ങള്‍ നേടുന്നവര്‍ക്ക് യഥാക്രമം 25000, 15000, 10000 രൂപയും മെമന്റോയും ലഭിക്കും. പത്ത് പേര്‍ക്ക് പ്രോത്സാഹന സമ്മാനമായി 1000 രൂപയും സാക്ഷ്യപത്രവും നല്‍കും.
നിബന്ധനകള്‍ക്കും രജിസ്ട്രേഷനുമായി www.gandhibhavan.org എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 9605861000, 9497175110