നെന്മാറ: കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്സ് അസോസിയേഷൻ (കിഫ) യുടെ നേതൃത്വത്തിൽ അടിപ്പെരണ്ട ജംഗ്ഷനിൽ സമര പ്രഖ്യാപന യോഗം നടത്തി. ബഫർ സോൺ വിഷയത്തിൽ പ്രദേശവാസികളുടെ സംശയ നിവാരണത്തിനും ചോദ്യങ്ങൾക്ക് മറുപടിയും യോഗത്തിൽ രേഖകൾ സഹിതം കിഫ ഭാരവാഹികൾ വിശദീകരണം നടത്തി. ഡോ.സിബി സക്കറിയ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേക്കര ഉദ്ഘാടനം ചെയ്തു. ബഫർ സോൺ വിഷയത്തത്തിൽ സർക്കാർ നടത്തിയ നടപടികളും പാളിച്ചകളും നിയമത്തിന്റെ അപാകതകളും യോഗത്തിൽ വിശദീകരിച്ചു. അബ്ബാസ് ഒറവൻചിറ, രമേശ് ചെവക്കുളം, വ്യാപാരി പ്രതിനിധി ഹുസൈൻ കുട്ടി, ഭൂ സംരക്ഷണ സമിതി പ്രതിനിധി എസ്.എം ഷാജഹാൻ, പഞ്ചായത്ത് അംഗം മുഹമ്മദ്കുട്ടി, ടി.സി. ബാബു, ബിനു പൈതല, പി.ജെ.ബ്രഹാം, സന്തോഷ് അരിപ്പാറ തുടങ്ങിയവർ സംസാരിച്ചു. ജനുവരി 13ന് കിഫ ചെയർമാൻ അലക്സ് ഒഴുകലിന്റെ നേതൃത്വത്തിൽ വടക്കഞ്ചേരിയിൽ വെച്ച് നടത്തുന്ന ജനവിചാരണ സദസ് വിജയിപ്പിക്കാനും യോഗം തീരുമാനിച്ചു.