അവശനായ വയോധികനെ ആശുപത്രിയിലെത്തിക്കാൻ ജനമൈത്രി പോലീസും ആശാ വർക്കർമാരും

മലമ്പുഴ: പറച്ചാത്തി ആദിവാസി കോളനിയിൽ അസുഖം ബാധിച്ച് അവശനായി കിടന്ന സുകുമാരനെ (62) ആശുപത്രിയിലെത്തിക്കാൻ മലമ്പുഴ പോലീസും ആശാ വർക്കർ ലീലയും നാട്ടുകാരും. സുകുമാരൻ അവശനിലയിൽ കിടക്കുന്ന വിവരം വാർഡ്‌ മെമ്പർ കൂടിയായ ലീല മലമ്പുഴ പോലിസിനെ അറിയിക്കുകയായിരുന്നു.ഇൻസ്പെക്ടർ സി ജോ വർഗ്ഗീസിൻ്റെ നിർദ്ദേശപ്രകാരം ബീറ്റ് ഓഫീസർ മലമ്പുഴ പഞ്ചായത്തിൻ്റെ ആമ്പുലൻസുമായി എത്തി റോഡരുകിൽ നിന്നും മുന്നൂറു മീറ്റർ അകലെയുള്ള കോളനിയിൽ സ്റ്റെക്ച്ചറുമായി ചെന്ന് സുകുമാരൻ്റെ മകൻ മാധവൻ, ആമ്പുലൻസ് ഡ്രൈവറും ജാഗ്രതാ സമിതി അംഗവുമായ അൻസീഫ് ,ശശി, കാളിയപ്പൻ എന്നിവർ ചേർന്ന് സ്റ്റെച്ചറിൽ ചുമന്നുകൊണ്ടുവന്ന് ആമ്പുലൻസിൽ ജില്ലാശുപത്രിയിലെത്തിച്ചു.