പാലക്കാട്: സേവാസംഗമത്തിന് മുന്നോടിയായി സേവാഭാരതിയുടെ നേതൃത്വത്തില്‍ ജില്ലയില്‍ വ്യാപകമായി ശുചീകരണ പ്രവൃത്തികള്‍ നടന്നു. 28, 29 തീയതികളില്‍ പാലക്കാട്ടാണ് സേവാസംഗമം. ഇതിന്റെ ഭാഗമായി ‘സ്വച്ഛകേരളം ജനകീയ ശുചീകരണ യജ്ഞം’ എന്ന മുദ്രാവാക്യവുമായാണ് സേവാഭാരതി യൂണിറ്റുകള്‍ തെരഞ്ഞെടുത്ത 60 സ്ഥലങ്ങളില്‍ ഇന്നലെ ശുചീകരണം നടത്തിയത്.
പാലക്കാട്ട് സ്റ്റേഡിയം സ്റ്റാന്റ് പരിസരത്ത് നഗരസഭ ചെയര്‍പേഴ്സണ്‍ പ്രിയ അജയന് ഉദ്ഘാടനം ചെയ്തു. വിഭാഗ് സഹകാര്യവാഹ് കെ. സുധീര്‍, സേവാസംഗമം വൈസ് ചെയര്മാന് റിയര്‍ അഡ്മിറല്‍ കെ. മുരളീധരന് നായര്‍ പങ്കെടുത്തു. മാങ്കാവില്‍ വിഭാഗ് സംഘചാലക് വി.കെ. സോമസുന്ദരന്‍, വലിയങ്ങാടി മഹാമാരിയമ്മന്‍ ക്ഷേത്രപരിസരത്ത് സംസ്ഥാന സംഘടനാ സെക്രട്ടറി എം.ടി. കിരണ്‍ പങ്കെടുത്തു.
കൊടുവായൂര്‍ കേരളപുരം ശ്രീ വിശാലാക്ഷി സമേത വിശ്വനാഥ ക്ഷേത്ര പരിസരം ശുചീകരിച്ചു. കൊടുവായൂര്‍ പിഎച്ച്സിയിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഷാജി മാത്യു ഉദ്ഘാടനം ചെയ്തു. ജില്ലാ കാര്യവാഹ് കെ.ബി. രാജേഷ്, മണ്ഡല് സഹകാര്യവാഹ് രതീഷ്, പര്യാവരണ്‍ സംസ്ഥാന സംയോജക് നാരായണന്, പഞ്ചായത്തംഗം പി.ആര്. സുനില്‍ സംസാരിച്ചു. കൊടുവായൂര്‍ സേവാഭാരതി പ്രസിഡന്റ് എം. പരശുരാമന്, സെക്രട്ടറി കെ. ഗിരിജ, വൈസ് പ്രസിഡന്റുമാരായ വി.വി. ഹരിപ്രസാദ്, സൗപര്‍ണിക സന്തോഷ്, എന്‍. ഷീജ, ജോ. സെക്രട്ടറി കെ. വിജയന്, ട്രഷറര്‍ കെ.എം. പരശുരാമന്, ഐടി കോ-ഓര്‍ഡിനേറ്റര്‍ കെ. സന്തോഷ്, കമ്മിറ്റി അംഗങ്ങളായ വി.ബി. കണ്ണന്, കാഞ്ചന, സുരേഷ്, ദീനു പങ്കെടുത്തു.