പാലക്കാട്:ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ ജില്ല കലക്ടറുടെ റിപ്പോർട്ട് അവഗണിച്ച് തെക്കെ മലമ്പുഴയിൽ റിസോർട്ടിന് അനുമതി ലഭിച്ചതിലെ ക്രമക്കേട് അന്വേഷണ വിധേയമാക്കണമെന്ന് സേവ് മലമ്പുഴ ചെയർമാൻ റയ്മണ്ട് ആന്റണി . ലൈഫ് പദ്ധതി പ്രകാരം വീട് ലഭിച്ചവർക് മലമ്പുഴ പഞ്ചായത്ത് വീട്ട് നമ്പർ നൽകാതിരുക്കുമ്പോഴാണ് തെക്കെ മലമ്പുഴയിലെ എ യുറിവോയർ റിസോർട്ടിന് നമ്പർ നൽകിയതെന്നും റയ്മണ്ട് ആന്റണി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മലമ്പുഴ പഞ്ചായത്തിലെ 3 – ആ വാർഡിലുൾപ്പെട്ട 40 ൽ അധികം കുടുംബങൾക്കാണ് ലൈഫ് മിഷൻ പദ്ധതി പ്രകാരം വീട് ലഭിച്ചിട്ടും കെട്ടിട നമ്പർ ലഭിക്കാതിരിക്കുന്നത്. ജിയോളജിക്കൽ വകുപ്പിന്റെ ദുരന്ത നിവാരണ പരിശോധന റിപ്പോർട്ട്, ഡാം സുരക്ഷ എന്നിവയുടെ അടിസ്ഥാനത്തിലാണ് നിർധനരായ കുടുംബങ്ങൾക്ക് കെട്ടിട നമ്പർ നൽകാതിരിക്കുന്നത്. എന്നാൽ ഇതേ നിയമങ്ൾ ബാധകമായ പ്രദേശത്താണ് എയു റിവോയർ റിസോർട്ടിന് അനുമതി നൽകിയത്. കെട്ടിട നിർമ്മാണമൊ , താമസമൊ സാധ്യമല്ലന്ന കലക്ടറുടെ റിപ്പോർട്ടിനെ അവഗണിച്ചു കൊണ്ടാണ്. റിസോർട്ടിന് അനുമതി നൽകിയിരിക്കുന്നത്. പാലക്കാട് താലൂക്ക് താസ് ഹിൽദാർ, മലമ്പുഴ പഞ്ചായത്ത് സെക്രട്ടറി, കോഴിക്കോട് മേഖല ഇറിഗേഷൻ ഡിപ്പാർട്ട്മെന്റ് എന്നിവരടങുന്നവരാണ് റിസോർട്ടിന് നമ്പർ നൽകാനായി അനധികൃതമായി പ്രവർത്തിച്ചത്. ഹൈക്കോടതി ഉത്തരവ് തെറ്റായി വ്യാഖ്യാനിച്ചാണ് നമ്പർ നൽകിയിരിക്കുന്നത്. നഗ്നമായ നിയമ ലംഘനം നടന്നു വെന്ന് ഭരണ സംവിധാനങ്ങൾക്ക് ബോധ്യമായിട്ടും നടപടി സ്വീകരിക്കുന്നില്ല. റിസോർട്ടിന് നമ്പർ നൽകാനായി നടത്തിയ ക്രമക്കേടുകൾ ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ കേസ് നൽകിയിട്ടുണ്ടെന്നും റയ്മണ്ട് ആന്റണി പറഞ്ഞു. വിവരാവകാശ കൂട്ടായ്മയായ മാനിഷാദ. കർഷക മുന്നേറ്റം പ്രവർത്തകരായ പാണ്ടിയോട് പ്രഭാകരൻ, ബാലചന്ദ്രൻ കുത്തനൂർ, സജീഷ് കുത്തനൂർ എന്നിവരും വാർത്താ സമ്മേളത്തിൽ പങ്കെടുത്തു