പാലക്കാട്:ശ്രീലക്ഷ്മി സിനിമാസ് ഫാക്ടറിയുടെ ബാനറിൽ സുകേഷ് വിനായക് രചനയും സംവിധാനവും നിർവഹിച്ച “വാട്ടർ”എന്ന ഷോർട്ഫിലിം റിലീസായി.
മികച്ച പ്രതികരണമാണ് ഈ ഷോർട് ഫിലിമിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.റിലീസ് ചെയ്ത് ദിവസങ്ങൾക്കുള്ളിൽ തന്നെ ആയിരകണക്കിന് പ്രേക്ഷകരെ സ്വന്തമാക്കി.മികച്ച പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്.
സുകേഷ് വിനായക് തന്നെയാണ് കേന്ദ്രകഥാപാത്രവും. ശോഭന ബാലചന്ദ്രൻ, സനൽ കുമാർ ബി.ജെ തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ക്യാമറ-സന്തോഷ് കുമാർ പട്ടംതലക്കൽ, എഡിറ്റിംഗ്-ബിനു ഇസ്രായേൽ, സ്റ്റുഡിയോ-സീൽ മീഡിയ ട്രിവാൻഡ്രം,
സൗണ്ട് ഡിസൈൻ-ജോയ് ഡി.ജി വർക്കല, മ്യൂസിക്-ന്യൂ ടീവി ലൈബ്രറി മ്യൂസിക്,
ഓഡിയോഗ്രാഫി-രാഹുൽ ആറ്റിങ്ങൽ,ഡബ്ബിങ്& സൗണ്ട് മിക്സിങ് സ്റ്റുഡിയോ-ന്യൂ ടീവി ട്രിവാൻഡ്രം,ആർട്ട് ഡയറക്ടർ-ശ്രീലക്ഷ്മി എസ്.പി,കോസ്റ്റും-പി.കെ.പ്രസന്ന കുമാരി,
അസോസിയേറ്റ് ഡയറക്ടർ-വിവേക് എസ്.പി.വിനായക്, പി.ആർ.ഒ-മുബാറക്ക് പുതുക്കോട്,അസിസ്റ്റന്റ് ക്രീയേറ്റീവ്ഡയറക്ടർ-വൈശാലി. എസ്.