ധോണി: ജനങ്ങളുടെ അവകാശങ്ങളും ജനാധിപത്യ മൂല്യങ്ങളും സംരക്ഷിക്കാൻ ഇടതുപക്ഷ സംഘടനകൾ ഉണർന്നു പ്രവർത്തിക്കണമെന്ന് എഐടിയുസി ദേശീയ സെക്രട്ടറി വാഹിദ നിസാം പറഞ്ഞു. ധോണിയിൽ കേരള ഗസറ്റഡ് ഓഫിസേഴ്സ് ഫെഡറേഷൻ (കെജിഒഎഫ്) സംസ്ഥാന നേതൃപഠന ക്യാംപ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
ബിജെപി ഭരണത്തിൽ രാജ്യ ത്തു തൊഴിലില്ലായ്മയും പട്ടിണിയും വർധിക്കുകയാണെന്നും അവർ കുറ്റപ്പെടുത്തി. സംഘടന സംസ്ഥാന പ്രസിഡന്റ് ഡോ.കെ.എസ്.സജി കുമാർ അധ്യക്ഷനായി. സിപിഐ ജില്ലാ സെക്രട്ടറി കെ.പി.സുരേഷ് രാജ്, സംസ്ഥാന കൗൺസിൽ അംഗം സുമലത മോഹൻദാസ്, മണ്ഡലം സെക്രട്ടറി മുരളി കെ. താരേക്കാട്, സംഘടന സം സ്ഥാന വൈസ് പ്രസിഡന്റുമാ രായ എം.എസ്.റീജ, പി.ഡി.കോ ശി, ജനറൽ സെക്രട്ടറി ഡോ.വി. എം.ഹാരിസ്, സെക്രട്ടറി പി.വിജ യകുമാർ, സെക്രട്ടേറിയറ്റ് അംഗ ങ്ങളായ വി.എം.പ്രദീപ്, എം.എ സ്.വിമൽകുമാർ, ജില്ലാ സെക്രട്ട റി ഡോ.എം.ജയൻ എന്നിവർ പ്രസംഗിച്ചു. പട്ടികജാതി വികസന വകുപ്പ് മുൻ ഡയറക്ടർ വി. എസ്.മുഹമ്മദ് ഇബ്രാഹിം ക്ലാസെടുത്തു. ക്യാംപിന്റെ സമാപനം ഇന്ന് 3.30ന് സിപിഐ സംസ്ഥാന കൗൺസിൽ അംഗം ജോസ് ബേബി ഉദ്ഘാടനം ചെയ്യും.