പാലക്കാട് : രാമനാഥപുരം എൻ.എസ്.എസ് കരയോഗം വനിത സമാജം രാമായണ മാസാചരണത്തിൻ്റെ ഭാഗമായി രാമായാണ പാരായണവും , കരയോഗത്തിലെ ബാലിക ബാലൻമാർക്കായ ആദ്യാത്മിക പഠന കേന്ദ്രത്തിൻ്റെ ഉദ്ഘാടനവും താലൂക്ക് യൂണിയൻ ഭരണ സമിതി അംഗം പി .സന്തോഷ് കുമാർ നിർവ്വഹിച്ചു, കരയോഗം ട്രഷറർ കെ.സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു, നായർ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ നടപ്പിലാക്കി വരുന്ന ആദ്യാത്മിക കേന്ദ്രങ്ങളുടെ പ്രവർത്തനങ്ങളെ കുറിച്ച് താലൂക്ക് യൂണിയൻ എം.എസ്.എസ്.എസ് ജോയിൻ്റ് കോർഡിനേറ്റർ ഹരിദാസ് മച്ചിങ്ങൽവിശദീകരിച്ചു,
വനിത സമാജം പ്രസിഡൻ്റ് പി.ശാലിനി, സെക്രട്ടറി ,ജെ. അമ്പിളി, ജോയിൻ്റ് സെക്രട്ടറി ടി.എസ്.ഗീത, വൈസ് പ്രസിഡൻ്റ് വാസന്തിമനോജ്, ട്രഷറർ ഷൈലജ ഉല്ലാസ്, ശോഭ വിജയ ഗോപാൽ, പി.ബിന്ദു, പ്രീയ പ്രശാന്ത് എന്നിവരുടെ നേതൃത്വത്തിൽ രാമായണ പാരായണം നടന്നു ബാലസമാജം ഭാരവാഹികളായ ശ്യാം കൃഷ്ണ, കല്യാണി പി.എസ് , ശ്രീലക്ഷ്മി പ്രശാന്ത് എന്നിവരുടെ നേതൃത്വത്തിൽ ലളിത സഹസ്ര നാമജപവും നടന്നു