പട്ടാമ്പി: വർണ്ണനൂലിട്ട ഊഞ്ഞാൽ എന്ന കഥാസമാഹാരത്തിന് ശേഷം
ഉണ്ണി പൂക്കരാത്തിന്റെ പ്രഥമ നോവൽ (നിഴലും നിലാവും നിശാഗന്ധിയും) നവംബർ 12ന് ശനിയാഴ്ച 4 മണിക്ക് ചാത്തന്നൂരിൽ നടക്കുന്ന ചടങ്ങിൽ പ്രകാശനം ചെയ്യും. അക്ഷരജാലകം ബുക്സ് പ്രസിദ്ധീകരിക്കുന്ന നോവലിന്റെ കവർ പ്രകാശനം തിരുവനന്തപുരത്ത് നടന്നു. കേരള ഗവ.സെക്രട്ടറിയേറ്റ് പൊതുഭരണ വകുപ്പ് ജോയിന്റ് സെക്രട്ടരിയും എഴുത്തുകാരിയും സാമൂഹ്യ പ്രവർത്തകയുമായ എ.ആർ ഉഷ അവരുടെ ചേമ്പറിൽ വെച്ച് പ്രകാശനം നിർവഹിച്ചു. പി.വി നാസർ, ജയേന്ദ്രൻ മേലെഴിയം, മുരളിധരൻ വേളേരിമഠം, ഹുസൈൻ തട്ടത്താഴത്ത്, ഉണ്ണി പൂക്കരാത്ത് എന്നിവർ പങ്കെടുത്തു. ഇതോടൊപ്പം അക്ഷരജാലകം കൂട്ടായ്മയിലെ അംഗങ്ങളും നവ മാധ്യമങ്ങളിൽ കവർ പ്രകാശനത്തിൽ പങ്കാളികളായി.