വനഭൂമി തട്ടിയെടുത്ത് റിസോർട്ട് നിർമ്മാണം: ഗവർണ്ണർക്ക് പരാതി നൽകി

പാലക്കാട്:അട്ടപ്പാടിയിൽ ആദിവാസികളുടെയും, ഫോറസ്റ്റ് ഭൂമി തട്ടിയെടുത്ത് വൻകിട മുതലാളിമാർ റിസോർട്ടുകൾ നിർമ്മിക്കുന്നതായി കേരള കർഷകസംരക്ഷണ അസോസിയേഷൻ ജില്ലാ ജനറൽ സെക്രട്ടറി റെയ്മൻറ് ആൻ്റണി കേരളാ ഗവർണ്ണർക്ക് പരാതി നൽകി.പശ്ചിമഘട്ട സംരക്ഷണ മേഖലയെ തന്നെ ഇടിച്ചുനിരപ്പാക്കി , ഷോളയൂർ ഫോറസ്റ്റ് ഓഫീസിൽ പെടുന്ന വനത്തിനോട് ചേർന്ന് കിടക്കുന്ന, ആദിവാസികൾ ഉപയോഗിച്ചുവരുന്നതും, 1999 ലെ ട്രൈബ്യൂണൽ ഭൂനിമത്തിൽ ഉൾപ്പെട്ടതുമായ കൊത്തുകാട്, പഞ്ച കൃഷി ചെയ്യുന്ന ഭൂമി കയ്യേറിയും. സർക്കാർ മിച്ചഭൂമി നൽകുവാൻ നീക്കിവെച്ച പുറമ്പോക്ക് സ്ഥലങ്ങളും, കയ്യേറി കൊണ്ടാണ് റിസോർട്ടുകൾ നിർമ്മിക്കുന്നതെന്ന് പരാതിയിൽ പറയുന്നു.
ഭൂമി തട്ടിയെടുക്കുന്നതിനെതിരെ ചോദ്യം ചെയ്ത് എതിർക്കുന്ന ആദിവാസികളെ ഗുണ്ടാ മാഫിയകളെ ഉപയോഗിച്ചുകൊണ്ട് റിസോർട്ട് ഉടമകൾ ഭീഷണിപ്പെടുത്തുന്നതായും പരാതിയിൽ സൂചിപ്പിക്കുന്നു. ഇപ്പോൾ നിർമ്മാണത്തിൽ ഇരിക്കുന്ന വട്ടലക്കി, കടമ്പാറ, കീരിപ്പതി, കുലുക്കൂർ, വെച്ചുപ്പതി, ആനക്കട്ടി, എന്നീ വിടങ്ങളിലായി പത്തോളം റിസോർട്ടുകളാണ് പണിതുകൊണ്ടിരിക്കുന്നത് നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന ഭൂമികളെല്ലാം ആദിവാസി കുടുംബങ്ങൾക്ക് വനവകാശം നിയമപ്രകാരം സർക്കാർ അനുവദിച്ച ഭൂമികളാണ് ആ ഭൂമികളുടെ പേരും എഫ് എം ബി യിൽ മാറ്റം വരുത്തിയും, രേഖകളിൽ ക്രമക്കേടുകൾ വരുത്തിയും, ഉദ്യോഗസ്ഥന്മാരുടെയും രാഷ്ട്രീയ കക്ഷികളുടെയും ഒത്താശയോടെ വില്ലേജ് രേഖകളിൽ മാറ്റം വരുത്തുന്നു. കുടിയിരിപ്പുകാരായ ആദിവാസികളെ പുറത്താക്കി കൊണ്ടും, ഫോറസ്റ്റ് ഭൂമി കയ്യേറികൊണ്ടും, വന്യമൃഗങ്ങൾ സഞ്ചരിക്കുന്ന ആന താര വഴികൾ അടച്ചു കെട്ടിക്കൊണ്ടും , വൻകിട മുതലാളിമാർ റിസോർട്ടുകൾ നിർമ്മിക്കുന്നത്. പാലക്കാട് ജില്ല ഭരണകൂടത്തിന്റെ മൗന അനുവാദത്തിലാണെന്നും ആരോപിക്കുന്നു.
ഈ വിഷയത്തിൽ ബഹുമാനപ്പെട്ട കേരള ഗവർണർ ആദിവാസികളോട് അല്പമെങ്കിലും ദയ കാണിച്ചുകൊണ്ട് ഇടപെടണമെന്നും നിർമ്മാണത്തിൽ ഇരിക്കുന്ന റിസോർട്ടുകളുടെ ഭൂമികളുടെ നിജസ്ഥിതി പരിശോധിക്കുവാൻ ഗവർമെന്റ് തലത്തിൽ ഉത്തരവ് ഇറക്കണമെന്നും കുറ്റക്കാർക്കെതിരെ നടപടി എടുക്കുവാൻ നിർദ്ദേശിക്കണമെന്നും റെയ്മൻറ് ആൻറണി പരാതിയിൽ ആവശ്യപ്പെടൂന്നു.