പാലക്കാട്:സിനിമ സംഘടനയായ ഇഫ്റ്റയുടെ (ഐ.എൻ. ടി.യു.സി)പാലക്കാട് ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു.ജില്ലാ പ്രസിഡന്റായി മുബാറക്ക് പുതുക്കോടിനെയും, സെക്രട്ടറിയായി സുനിൽ പുള്ളോടിനെയും തിരഞ്ഞെടുത്തു.സിനിമ സാംസ്കാരിക രംഗത്ത് കഴിവ് തെളിയിച്ച വ്യക്തികളാണ് ഇരുവരും.ഷോർട് ഫിലിം,മ്യൂസിക്കൽ ഷോർട് ഫിലിമിൽ നിന്നും തുടങ്ങി സിനിമയിലെത്തിയ ആളാണ് മുബാറക്ക് പുതുക്കോട്.ആദ്യം ചെയ്ത ഷോർട് ഫിലിം “വിശപ്പ്” അട്ടപ്പാടിയിലെ മധുവിന്റെ മരണ സമയത്ത് ഇറങ്ങിയ വിശപ്പ് സാമൂഹ്യ മാധ്യമങ്ങളിൽ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ലോക്കൽ ലൗ സ്റ്റോറി,വൺ ലൗ,ടച്ച് മി നോട്ട് തുടങ്ങിയവയാണ് മറ്റു വർക്കുകൾ. ശേഷം മികച്ച സ്വഭാവ നടിക്കുള്ള സ്റ്റേറ്റ് അവാർഡ് നേടിയ സിജി പ്രദീപ് കേന്ദ്രകഥാപാത്രമായ “നിഴലാഴം”സിനിമയുടെ പ്രൊഡക്ഷൻ എക്സിക്യൂട്ടീവായി മലയാള സിനിമയിലേക്ക് പ്രവേശിച്ചു.വളരെ ചുരുങ്ങിയ പ്രായത്തിലാണ് മുബാറക് ഇതൊക്കെ സ്വന്തമാക്കുന്നത്.കേരളത്തിലെ പതിനാല് ജില്ലാ പ്രസിഡന്റ്മാരിൽ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തികൂടിയാണ് മുബാറക്ക് പുതുക്കോട്. അവഞ്ചേഴ്സ്,നേർച്ചപ്പെട്ടി,ലൗ റിവഞ്ച് തുടങ്ങിയ സിനിമകളുടെ തിരക്കഥ കൃത്താണ് സുനിൽ പുള്ളോട്.ഏറെ കാലത്തെ സിനിമപരിചയം സുനിൽ പുള്ളോടിനുണ്ട്.അത് പാലക്കാട് ജില്ലാ കമ്മിറ്റി ക്ക് തന്നെ ബലം നൽകും. സെക്രട്ടറിയായി സുനിൽ പുള്ളോട് തന്റെ കഴിവ് തെളിയിക്കുമെന്ന് ഉറപ്പാണ്.