മലമ്പുഴ കർഷക പ്രതിരോധ സദസ്സ് സംഘടിപ്പിച്ചു

പാലക്കാട്:കേരള ഇൻഡിപെന്റന്റ് ഫാർമേഴ്‌സ് അസോസിയേഷൻ (കിഫ )പാലക്കാട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇ എഫ് എൽ, ഇ എസ് എ, ഇ എസ് ഇസെഡ് നിയമങ്ങൾക്കെതിരെയും,അനിയന്ത്രിതമായ വന്യജീവി ശല്യത്തിനെ തിരെയും കർഷകരുടെ പ്രതിരോധ സദസ്സ് സംഘടിപ്പിച്ചു. ഞാറക്കോട് സെന്റ് .സെബാസ്ററ്യൻസ് പാരിഷ് ഹാളിൽ നടത്തിയ സദസ്സിൽ
കിഫ ജില്ല പ്രസിഡന്റ് സണ്ണി കിഴക്കേക്കര അധ്യക്ഷതവഹിച്ചു .കയ്യറ പ്രദേശത്തു ആന ഷോക്കേറ്റു ചെരിഞ്ഞ സംഭവത്തിൽ നാട്ടുകാർക്ക് നിയമത്തിന്റെ പിൻ ബലത്തിൽ സംരക്ഷണം നൽകിയ കിഫ ജില്ല ലീഗൽ ടീമിനെ അഭിനന്ദിക്കുകയും കോടതിയിൽ കേസ് സൗജന്യമായി നടത്തിയ അഡ്വ:.ടൈറ്റസ് ജോസപ്പിനെ പ്രദേശവാസികൾ പൊന്നാട അണിയിച്ചു ആദരിച്ചു. .
നൂറിൽപരം കർഷകർ പങ്കെടുത്ത യോഗത്തിൽ കിഫ ജില്ല ലീഗൽ കോ ഓർഡിനേറ്റർ അഡ്വ:.ബോബി പൂവത്തുങ്കൽ, അസ്വടൈറ്റസ് ജോസഫ്,സോണി പി ജോർജ് ,ജോമി മാളിയേക്കൽ ,സോണി കൂട്ടിയാനി,സിജോ മാത്യു,കൃഷ്‌ണൻകുട്ടി ,ഷാജു എന്നിവർ സംസാരിച്ചു .