സംരംഭകത്വ വികസന ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു

പട്ടാമ്പി: പട്ടാമ്പി ബ്ളോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ വ്യവസായ സംരംഭകത്വ വികസന ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിത വിനോദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി. ടിം മുഹമ്മദ് കുട്ടി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ താലൂക്ക് വ്യവസായ വകുപ്പ്കളുടെ സഹകരണത്തോടെ ആയിരുന്നു പരിപാടി. ജനപ്രതിനിധികളായ ഷഫീന ശുക്കൂർ, പി. ടിം.എം. ഫിറോസ്, ഷൈമ ഉണ്ണികൃഷ്ണൻ, വ്യവസായ വികസന ഓഫീസർ വി.കെ ഹുസൈൻ, സംസാരിച്ചു. ഓൺലൈൻ സേവനങ്ങൾ സംരംഭങ്ങൾ എന്ന വിഷയത്തിൽ കെ ഗോവിന്ദരാജും സംരംഭകത്വ വികസനം നൂതന കാഴ്ചപ്പാടിൽ എന്ന വിഷയത്തിൽ ടിം.കെ. മുഹമ്മദ് സിയാദും വ്യവസായ വകുപ്പ്കളുടെ പദ്ധതികൾ എന്ന വിഷയത്തിൽ വികെ വിനു ഗോപാലനും ക്ലാസുകൾ എടുത്തു.