പാലക്കാട്: റാബീസ് ഫ്രീ പാലക്കാട് ക്യാമ്പയിനോടനുബന്ധിച്ച് ഇന്ത്യൻ വെറ്റിനറി അസോസിയേഷൻ പാലക്കാട് ഘടകം, എം എ പ്ലെ ഫൗണ്ടേഷൻ, ലയേൺസ് ക്ലബ്ബ് ചന്ദ്രനഗർ എന്നിവയുടെ സഹകരണത്തോടെ കൂട്ടയോട്ടം സംഘടിപ്പിക്കുന്നു. നാളെ രാവിലെ 6.3o ന് ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് കെ.ബിനു മോൾ ഗവ: മോയൻസ് ഹൈസ്കൂൾ പരിസരത്ത് ഉദ്ഘാടനം ചെയ്യും.കോട്ടമൈതാനത്ത് സമാപിക്കുമെന്ന് സംഘാടകർ അറിയിച്ചു.