ഗാന്ധിജി നട്ട മാവിൻ ചുവട്ടിൽ പ്രാർത്ഥനയോടെ രാഹുൽ ഗാന്ധി

ആലുവ: ഭാരത് ജോഡോ യാത്രയുടെ പതിനാറാം ദിവസമായ ഇന്ന് രാഹുൽ ​ഗാന്ധിക്ക് ആലുവയിൽ സ്നേഹോജ്വല വരവേൽപ്. ഇന്നു പുലർച്ചെ ആലുവ മണപ്പുറത്തുനിന്നു തുടങ്ങി. യാത്ര തുടങ്ങുന്നതിനു മുൻപ് രാഹുൽ ​ഗാന്ധി യുസി കോളെജിലെത്തി, നൂറു വർഷം മുൻപ് ​ഗാന്ധിജി നട്ട മാവിൻ ചുവട്ടിൽ ​പ്രണാമമർപ്പിച്ചു. ഇവടെ സ്ഥാപിച്ചിരുന്ന ​ഗാന്ധിജിയുടെ ഛായാചിത്രത്തിൽ പുഷ്പഹാരവുമണിയിച്ച ശേഷമാണ് രാഹുൽ ​ഗാന്ധി യാത്ര തുടങ്ങിയത്. യുസി കോളെജ് ​ഗ്രൗണ്ടിൽ രാഹുൽ ​ഗാന്ധി കല്പവൃക്ഷവും നട്ടു.
ഇന്ത്യയെ ഒരു കുടുംബമായി കണക്കാക്കിയാൽ നാം എല്ലാവരും ഒരുമിച്ചു നിൽക്കുമെന്നു രാഹുൽ ​ഗാന്ധി. നമ്മൾ പരസ്പരം അം​ഗീകരിക്കും. പരസ്പരം സ്നേഹിക്കും, സ്വീകാര്യതയും കൂട്ടുത്തരവാദിത്വവും കൂടുമെന്ന് യാത്രയ്ക്കു നൽകിയ സ്വീകരണത്തിൽ രാഹുൽ ഗാന്ധി പറഞ്ഞു.