വീരാവുണ്ണി മുളളത്ത്
പട്ടാമ്പി : ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ തെരെഞ്ഞെടുക്കപ്പെട്ട എൻ സി സി കാഡറ്റുകളുടെ വിവിധ മൽസരങ്ങൾ നടക്കുന്ന തൽ സൈനിക് ക്യാമ്പിലേക്ക് പട്ടാമ്പി ഗവ. സംസ്കൃത കോളേജിൽ നിന്നും രണ്ട് പേർ. കാൽ നൂറ്റാണ്ടിന് ശേഷമാണ് പട്ടാമ്പി കോളേജിലെ രണ്ട് കേഡറ്റുകൾക്ക് ഈ ക്യാമ്പിലേക്ക് സെലക്ഷൻ ലഭിക്കുന്നത്.ഇന്ന് മുതൽ 25 വരെയാണ് ഡൽഹിയിൽ ആൾ ഇന്ത്യ തൽ സൈനിക് ക്യാമ്പ് നടക്കുന്നത്. പട്ടാമ്പി കോളേജിലെ രണ്ടാം വർഷ ഫിസിക്സ് വിദ്യാർത്ഥിയും കരിങ്ങനാട് ഉണ്ണിക്കാട്ട് കണ്ണത്ത് മോഹൻദാസ് സരിത ദമ്പതികളുടെ മകനുമായ അർജുൻ എം ഭാസ്, ബിബിഎ രണ്ടാം വർഷ വിദ്യാർത്ഥിയും വെള്ളിനഴി കുറ്റാനശ്ശേരി നെടുമ്പറമ്പത്ത് മണികണ്ഠൻ – പ്രമീള ദമ്പതികളുടെ മകനുമായ പി. അശ്വിൻ ശങ്കർ എന്നിവരാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്.
കേരള ആന്റ് ലക്ഷദ്വീപ് എൻ സി സി.ഡയറക്റേറ്റിന്റെ 88 അംഗ ടീമിലാണ് ഇവർ ഇടം നേടിയത്. ഒബ്സ്റ്റിക്കൽ ട്രൈനിംഗ്, ടെന്റ് പിച്ചിംഗ് , മാപ്പ് റീഡിംഗ്, ഫീൽഡ് ക്രാഫ്റ്റ്, ഹെൽത്ത് ആന്റ് ഹൈജീൻ , ഫയറിംഗ് തുടങ്ങിയ ഇനങ്ങളിലാണ് 17 ഡയറക്ടറേറ്റുകൾ തമ്മിൽ മൽസരം നടക്കുന്നത്. ക്യാപ്റ്റൻ അഷ്റഫ്, ക്യാപ്റ്റൻ ലിനി തുടങ്ങിയ എൻ സി സി ഓഫീസർമാരും ഡൽഹിയിലെത്തിയ സംഗത്തെ അനുഗമിക്കുന്നുണ്ട്.