അതിദരിദ്ര കുടുംബങ്ങൾക്കുള്ള സൂക്ഷ്മ പദ്ധതി തയ്യാറാക്കൽ,പരിശീലന ശിൽപ്പശാല നടത്തി.

പൊൽപ്പുള്ളി: പൊൽപ്പുള്ളി ഗ്രാമ പഞ്ചായത്തിൽ അതി ദരിദ്രർക്കുള്ള സൂക്ഷ്മ പദ്ധതി തയ്യാറാക്കുന്നതിനുള്ള പരിശീലനവുമായി ബന്ധപ്പെട്ട് ശിൽപ്പ ശാല നടത്തി. വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, ജന പ്രതിനിധികൾ, പഞ്ചായത്ത്… ഇ. പി.. ഐ.പി. പഞ്ചായത്ത്.. വാർഡ് തല സമിതി അംഗങ്ങൾ, സി.ഡി. എസ്… എ. ഡി.എസ്. പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ. പ്രസീദ അദ്ധ്യക്ഷത വഹിച്ചു. പ്രസിഡന്റ് പി.ബാലഗംഗാധരൻ ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.സുബ്രഹ്മണ്യൻ , കില ബ്ലോക്ക് കോ.. ഓർഡിനേറ്റർ മോഹനൻ . എ. എന്നിവർ പ്രസംഗിച്ചു. കില റിസോഴ്സ് പേഴ്സൺമാരായ പി.ജി. ശിവദാസൻ, കുര്യാക്കോസ് മാസ്റ്റർ, പ്രേംദാസ്. എസ്.വി., പി.വി. സഹദേവൻ എന്നിവർ ക്ലാസ്സെടുത്തു. സതീഷ്. വി. , ബീന. കെ,. ബീന ശിവകുമാർ, ദിവ്യ. എ. എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു