പാലക്കാട്:ഇരിങ്ങാലക്കുടയിലെ വ്യവസായിയെ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതി സംഘംചേർന്ന് കെണിയൊരുക്കി പാലക്കാട് ടൗൺ സൗത്ത് പോലീസ് സ്റ്റേഷൻ പരിധിയിലെ യാക്കരയിൽ എത്തിച്ച് പണവും ആഭരണങ്ങളും വാഹനവും എടിഎം കാർഡുകളും ഉൾപ്പെടെ തട്ടിയെടുത്ത് കൊടുങ്ങല്ലൂർക്ക് കൊണ്ട് പോകുന്ന സമയം വാഹനത്തിൽ നിന്നും ഇറങ്ങി രക്ഷപ്പെട്ട വ്യവസായി സൗത്ത് പോലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ സൗത്ത് പോലീസ് അന്വേഷണം നടത്തിയത്തിൽ കാലടി ലോഡ്ജിൽ നിന്നും കൊല്ലം സ്വദേശിനി ദേവു ടിയാരിയുടെ ഭർത്താവ് കണ്ണൂർ സ്വദേശി ഗോകുൽദ്വീപ് ,കോട്ടയം പാലാ സ്വദേശി ശരത്ത് ഇരിങ്ങാലകുട സ്വദേശികളായ ജിഷ്ണു, അജിത്ത്, വിനയ് എന്നീ ആറുപേരെ അറസ്റ്റ് ചെയ്തിട്ടുള്ളതും വാഹനവും ആഭരണങ്ങളും കണ്ടെത്തി മേൽനടപടികൾ സ്വീകരിച്ചതായി പോലീസ് അറിയിച്ചു.