പാലക്കാട് : ശേഖരീപുരം ഗണേഷ് നഗർ റസിഡന്റ്സ് അസോസിയേഷൻ സംഘടിപ്പിച്ച ചിത്രപ്രദർശനം ചിത്രകാരനും കവിയുമായ കുമാർ .പി. മൂക്കുതല ഉദ്ഘാടനം ചെയ്തു.
” അമൂർത്തമായ ചിന്തകൾക്കുപോലും മൂർത്തരൂപം കൊടുക്കാനുള്ള ശ്രമമാണ് ചിത്രകല . നിറങ്ങളുടെ ചിട്ടയായ മേളനങ്ങളിലൂടെ കലാസൗന്ദര്യം തേടിയുള്ള യാത്ര തന്നെയാണത്. ” എന്ന് കുമാർ .പി. മൂക്കുതല പറഞ്ഞു. ഓയിൽ, മ്യൂറൽ, ജലച്ചായം , പെൻസിൽ എന്നീ മാധ്യമങ്ങളിലായി ജഹനാര സർവോദിൻ എന്ന കലാകാരി വരച്ച എൺപതോളം ചിത്രങ്ങളുടെ പ്രദർശനമാണ് നടന്നത്. പാരീസിലെ ഈഫൽ ടവർ മുതൽ പാലക്കാടൻ വയലേലകൾ വരെ ചിത്രങ്ങളിൽ ഇടം പിടിച്ചിട്ടുണ്ട്. പ്രസിഡണ്ട് പി.പി. ഉണ്ണികൃഷ്ണൻ , സെക്രട്ടറി മേതിൽ രവികുമാർ , ചിത്രകാരൻ സി .എച്ച്. അനിൽകുമാർ , പി.പ്രഭാകരൻ തുടങ്ങിയവർ സംസാരിച്ചു.