പാലക്കാട്:ആതുര ശിശ്രുഷ രംഗത്ത് 50 വർഷം പിന്നിട്ട് ലക്ഷ്മി ഹോസ്പിറ്റൽ . 50ാം വാർഷികത്തോടനുബന്ധിച്ച് സാമൂഹിക ആരോഗ്യ പദ്ധതികൾ നടപ്പിലാക്കുമെന്ന് എംഡി ഡോ: ജയഗോപാൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മെറ്റേണിറ്റി ഹോസ്പിറ്റലായി കല്യാണി കുട്ടി മേനോനാണ് ലക്ഷ്മി ഹോസ്പിറ്റലിന് തുടക്കം കുറിച്ചത്. ഇന്ന് ഹൃദയം, എല്ല് , പ്രസവം, നേത്രം തുടങ്ങിയ വിഭാഗങ്ങളിൽ ചികിത്സ നൽകുന്നുണ്ട്. ആധുനിക ഉപകരണങൾ ഉപയോഗിച്ചാണ് ചികിത്സ ഉറപ്പാക്കുന്നത്. സാമൂഹിക ആരോഗ്യം ലക്ഷ്യം വെച്ച് ബോധവൽക്കരണം, സാജന്യ പരിശോധനകൾ, ഹെൽത്ത് കാർഡ് തുടങ്ങിയ പദ്ധതികൾ നടപ്പിലാക്കും ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷത്തിന്റെ ഉദ്ഘാടനം ഓഗസ്റ്റ് 28 ന് നടക്കുമെന്നും ഡോ: ജയ ഗോപാൽ പറഞ്ഞു. ഡോ: രവി ജി.നായർ , ഡോ: വേണുഗോപാൽ, മാനേജർ ടി. സുഭാഷ് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു