കൊക്കകോള കമ്പനി പ്ലാചിമടയിൽ ഉണ്ടാക്കിയ നാശ നഷ്ടങ്ങൾക്ക് ട്രിബൂണൽ വിധിച്ച 216.24 കോടി രൂപ കമ്പനിയിൽ നിന്നും എത്രയും വേഗം വാങ്ങി നൽകാൻ സർക്കാർ തയ്യാറാവണമെന്ന് സോളിഡാരിറ്റി ജില്ലാ വൈസ് പ്രസിഡന്റ് ശാക്കിർ അഹ്മദ് ആവശ്യപ്പെട്ടു.
ആഗസ്റ്റ് 15 ന് ആരംഭിച്ച സമര സമിതിയുടെ സത്യാഗ്രഹ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയമസഭ ഐക്യകണ്ടേന പാസാക്കിയ ട്രിബൂണൽ ബിൽ നടപ്പിലാക്കുന്നതിൽ സംസ്ഥാന സർക്കാറുകൾ പരാജയമാണെന്നും ജനകീയ സമരങ്ങളെ അവഗണിച്ച് മുന്നോട്ടുപോയ ഭരണകൂടങ്ങൾ തകർന്നടിഞ്ഞ ചരിത്രമാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.
കുത്തക കമ്പനികൾക്കെതിരെ സംസാരിച്ച് സാധാരണ ജനങ്ങൾക്കൊപ്പം നിൽക്കുന്നു എന്ന് അവകാശപ്പെടുന്നവർ കോളക്കമ്പനി യിൽ നിന്ന് നഷ്ടപരിഹാരം വാങ്ങി പ്ലാചിമടക്കാർക്ക് നൽകുന്നതിൽ കാട്ടുന്ന അലഭാവം അവരുടെ നിലപാടില്ലായ്മയാണ് സൂചിപ്പിക്കുന്നത്. സമരം ലക്ഷ്യം നേടുന്നത് വരെ സോളിഡാരിറ്റി യുടെ പിന്തുണ ഉറപ്പ് നൽകി. ജില്ലാ ജനറൽ സെക്രട്ടറി ഡോ. സഫീർ ആലത്തൂർ, ഏരിയ പ്രസിഡന്റ് സനോജ് കൊടുവായൂർ എന്നിവർ സംസാരിച്ചു