സംരംഭക വർഷം 2022-2023 ലൈസൻസ് – സബ്സിഡി – ലോൺ മേള

കേരള സർക്കാർ 2022-2023 സംരംഭക വർഷം പദ്ധതിയുടെ ഭാഗമായി നാടിൻ്റെ സാമ്പത്തിക വികസനം മുൻനിർത്തി സമൂഹത്തിൽ സംരംഭകത്വം എന്ന ആശയം പരമാവധി പ്രചരിപ്പിക്കുകയും അതുവഴി സംസ്ഥാനം ഉടനീളം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള വകുപ്പുകളുടെ ഏകോപനത്തോടെ ഒരു ലക്ഷം സംരംഭങ്ങൾ ആരംഭിക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യമിടുന്നത്.

പദ്ധതിയുടെ ഭാഗമായി ഉല്പാദന – സേവന – വ്യാപാര മേഖലയിൽ ആരംഭിക്കുന്ന പുതിയ സംരംഭങ്ങൾക്കുള്ള ലൈസൻസ് – സബ്സിഡി – ലോൺ മേള 23-08-2022 ചൊവ്വാഴ്ച രാവിലെ 11 മണിക്ക് ഒറ്റപ്പാലം നഗരസഭാ ഹാളിൽ വെച്ച് നഗരസഭ ഉപാധ്യക്ഷൻ ശ്രീ. രാജേഷ് കെ യുടെ അധ്യക്ഷതയിൽ ബഹു. നഗരസഭ അധ്യക്ഷ ശ്രീമതി. ജാനകിദേവി ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷൻമാരും കൗൺസിലർമാരും ആശംസകൾ അറിയിച്ചു. കൂടാതെ ഇന്ത്യൻ ബാങ്ക്, എസ്. ബി. ഐ, യൂണിയൻ ബാങ്ക്, ഐ. സി. ഐ. സി. ഐ ബാങ്ക്, ഒറ്റപ്പാലം സർവീസ് സഹകരണ ബാങ്ക് എന്നീ ബാങ്കുകളിൽ നിന്നും മനേജർമാർ ചടങ്ങിൽ സംബന്ധിച്ചു

പരിപാടിയിൽ 7 പ്രോജക്ടുകൾക്ക് ഇന്ത്യൻ ബാങ്ക്, എസ്. ബി. ഐ, യൂണിയൻ ബാങ്ക്, കാനറ ബാങ്ക്, ഐ. സി. ഐ. സി. ഐ ബാങ്ക്, ധനലക്ഷ്മി ബാങ്ക് എന്നീ ബാങ്കുകളിൽ നിന്നായി വായ്പാ അനുമതിപത്രം വിതരണം ചെയതു. കൂടാതെ 8 പ്രോജക്ട് പ്രോപോസലുകൾ ഇന്ത്യൻ ബാങ്ക്, യൂണിയൻ ബാങ്ക്, കാനറ ബാങ്ക്, ഫെഡറൽ ബാങ്ക്, ആക്സിസ് ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, കേരള ഗ്രാമീൺ ബാങ്ക് എന്നീ ബാങ്കുകളിലെക്കായി വ്യവസായ വകുപ്പിൻ്റെ വിവിധ പദ്ധതികളിൽ ഉൾപെടുത്തി സ്വീകരിച്ചു. 6 സംരംഭകർക്ക് വിവിധ ലൈസൻസുകൾ / രജിസ്ട്രേഷനുകൾ ചടങ്ങിൽ അനുവദിച്ചു. ചടങ്ങിൽ സാമ്പത്തിക സാക്ഷരത കൗൺസിലർ ശ്രീ. ഉണ്ണികൃഷ്ണൻ കെ സംരംഭകരുമായി ആശയവിനിമയം നടത്തി.