കുമരനല്ലൂർ : കഴിഞ്ഞ പത്ത് വർഷക്കാലമായി എൻജിനീയർ റോഡിന്റെ സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ മേഖലകളിൽ നിറഞ്ഞുനിൽക്കുന്ന ഗാലക്സി ക്ലബ് എഞ്ചിനീയർ റോഡ് ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു. പറക്കുളം സിഎസ് സ്പോർട്സ് ഹബ്ബിൽ നടന്ന മത്സരം കപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷറഫുദ്ധീൻ കളത്തിൽ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ഫസീല അധ്യക്ഷതവഹിച്ചു. കെ കെ അബ്ദുൽ ഖാദർ ഹാജി,കെവി ഷാഹുൽഹമീദ്,കരീം ചുള്ളിയത്ത് സമദ് മാസ്റ്റർ ,ബാവ കെകെ , കെ കെ ശറഫുദ്ധീൻ , കോമത്ത് ഹംസ , അഷ്റഫ് KP ബഷീർ KH , ഗഫൂർ കാരശ്ശേരി, സുഫൈൽ , അലിയാർ ,സാബു , എന്നിവർ പ്രസംഗിച്ചു.