ദേശീയപതാക വിൽപന കൗണ്ടർ ആരംഭിച്ചു.

പാലക്കാട്:
ആസാദി ക അമൃത് മഹോത്സവത്തിന്റെ ഭാഗമായി പാലക്കാട് ബിജെപി ജില്ലാ കാര്യാലയത്തിൽ തുടങ്ങിയ ദേശീയ പതാക വിൽപന കൗണ്ടർ ബിജെപി ജില്ലാ ഉപാധ്യക്ഷൻ എ.കെ. ഓമനക്കുട്ടൻ, ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി എം. ശശികുമാറിന് കൈമാറിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. ഒബിസി മോർച്ച സംസ്ഥാന ട്രഷറർ ബബുലു, ഒബിസി മോർച്ച ജില്ലാ അധ്യക്ഷൻ എൻ. ഷണ്മുഖൻ, ജില്ലാ ജനറൽ സെക്രട്ടറി ജി.പ്രഭാകരൻ, മണ്ഡലം പ്രസിഡണ്ട് രഘു മണലി, ജില്ല ഓഫീസ് അസിസ്റ്റന്റ് വി. അപ്പുകുട്ടൻ എന്നിവർ കൗണ്ടറിൽ നിന്നും പതാക വാങ്ങി.