കെ.പി.സി.സി ഗാന്ധിദര്‍ശന്‍ സമിതി പാലക്കാട് ‘ആദരം @ 75’ പരിപാടി സംഘടിപ്പിച്ചു.

പാലക്കാട് –
സ്വാതന്ത്ര്യത്തിന്‍റെ 75 -ാം വാര്‍ഷികത്തോടനുബന്ധിച്ച് കെ.പി.സി.സി ഗാന്ധിദര്‍ശന്‍ സമിതി പാലക്കാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ക്വിറ്റ് ഇന്ത്യ ദിനമായ ആഗസ്റ്റ് 9 മുതല്‍ സ്വാതന്ത്ര്യദിനമായ ആഗസ്റ്റ് 15 വരെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മേഖലയിലെ 75 വയസ്സ് പിന്നിട്ട 75 വ്യക്തിത്വങ്ങളെ ആദരിക്കുന്ന ‘ആദരം @ 75’ എന്ന പരിപാടിയുടെ ഔദ്യോഗിക ഉദ്ഘടാനം വയലാര്‍ രാമവര്‍മയുടെ പത്നി ഭാരതി തമ്പുരാട്ടിയെ ആദരിച്ചുകൊണ്ട് കെ.പി.സി.സി ഗാന്ധി ദര്‍ശന്‍ സമിതി സംസ്ഥാന പ്രസിഡന്‍റും മുന്‍മന്ത്രിയുമായ വി.സി.കബീര്‍ മാസ്റ്റര്‍ നിർവഹിച്ചു. എ.സി.ജയരാജ്, ഭാര്‍ഗവികുട്ടി ടീച്ചര്‍, മുണ്ടൂര്‍ സേതുമാധവന്‍ എന്നിവരെയും ആദരിച്ചു.

ജില്ല ജനറല്‍ സെക്രട്ടറി മുണ്ടൂര്‍ രാജന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ബൈജു വടക്കുംപുറം, പി.സ് മുരളീധരൻ മാസ്റ്റർ,വി. മോഹനൻ,സണ്ണി എടൂർ പ്ലാക്കീഴിൽ,എം.ശിവശങ്കരൻ,സജീവൻ മലമ്പുഴ,ബിനോയ്‌ ജേക്കബ്,എ.മുഹമ്മദ്‌ റാഫി, ബാബു പി.ടി, എ.രാമദാസ്, വി.ബി.എസ് മേനോൻ,സുന്ദരൻ വെള്ളപ്പന,ബീന,എം ഇർഷാദ്, ഡി.അരുൺ തുടങ്ങിയവർ സംബന്ധിച്ചു.