പുതിയ കല്ലടിക്കോട് പോലീസ് സ്റ്റേഷനിലേക്ക് സൂചന ബോർഡ് സ്ഥാപിച്ച് വ്യാപാരികൾ

കല്ലടിക്കോട്: കല്ലടിക്കോട് ഉണ്ടായിരുന്ന പോലീസ് സ്റ്റേഷൻ മികച്ച സൗകര്യങ്ങളോടു കൂടി ഇടക്കുർശ്ശി പള്ളിക്ക് സമീപം പ്രവർത്തനമാരംഭിച്ചെങ്കിലും പലർക്കും പോലീസ് സ്റ്റേഷൻ എവിടെയാണെന്ന് അറിയില്ല. ഇത്തരമൊരു സാഹചര്യത്തിലാണ് ദേശീയ പാതയിൽ ഇടക്കുർശ്ശി ജംഗ്ഷനിൽ ഇടക്കുർശ്ശി വ്യാപാരി കൂട്ടയ്മ ബോർഡ് സ്ഥാപിച്ചത്. ചടങ്ങ് സ്റ്റേഷൻ എസ് എച്ച് ഓ സുധീഷ് കുമാർ ഉദ്ഘാനം ചെയ്തു. വ്യാപാരി വ്യവസായി ഏകോപന സമിതി ഇടക്കുർശ്ശി യൂണിറ്റ് ജനറൽ സെക്രട്ടറി വിത്സൻ പദ്ധതി വിശദീകരണം നടത്തി. യൂണിറ്റ് പ്രസിഡൻ്റ് മുഹമ്മദ് മുത്തുണ്ണിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് വൈസ് പ്രസിഡൻ്റ് സോണി, വരുൺ, ഷാജി ടi സുന്ദർ, എ എസ് ഐ വിജയശങ്കർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

jose-chalakkal