പാലക്കാട് ഗവ:മെഡിക്കൽ കോളേജിന് പല്ലശ്ശേന സ്വദേശിനിയായ വിനോദിനി റീത്ത് വെച്ചു

പാലക്കാട്: ഗവ:മെഡിക്കൽ കോളേജിന്റെ പ്രവർത്തനം പൂർണ്ണസജ്ജമാക്കാൻ തടസ്സം നിൽക്കുന്ന കേരള സർക്കാരിന്റെയും, ഉദ്യോഗസ്ഥന്മാരുടെയും മെല്ലപ്പോക്കിൽ പ്രതിഷേധിച്ചു കൊണ്ട് പാലക്കാട് ഗവഃ മെഡിക്കൽ കോളേജ് സമര സമിതി മെഡിക്കൽ കോളേജിന് റീത്ത് വെച്ച് ധർണ്ണ സമരം നടത്തി. ആരോഗ്യവകുപ്പിന്റെ ചികിത്സാ പിഴവിന്റെ പേരിൽ വലതുകൈ മുറിച്ചുമാറ്റപ്പെട്ട പല്ലശ്ശേന സ്വദേശിനിയായ വിനോദിനി പാലക്കാട് ഗവ:മെഡിക്കൽ കോളേജിന് റീത്ത് വെച്ചു കൊണ്ട് ഉത്ഘാടനം നടത്തി. പാലക്കാട് ഗവ: മെഡിക്കൽ കോളേജ് എല്ലാ തടസ്സങ്ങളും നീക്കി പൂർണ്ണസജ്ജമായി പ്രവർത്തിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും, സമരത്തോടൊപ്പം എന്നും കൂടെ നിൽക്കുമെന്നും സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സമരവേദിയിലെത്തി എൻഡിഎ യുടെ പാലക്കാട് നിയമസഭാ സ്ഥാനാർഥി ശോഭ സുരേന്ദ്രനും പാലക്കാട് ഗവ:മെഡിക്കൽ കോളേജിന് പ്രത്യേകം റീത്ത് വെച്ചു.

പാലക്കാട് ഗവ: മെഡിക്കൽ കോളേജ് പൂർണ്ണസജ്ജമായി പ്രവർത്തിക്കാനുള്ള നടപടികൾ സ്വീകരിക്കുന്ന കാര്യത്തിൽ പ്രമുഖ മൂന്ന് മുന്നണികളിലെയും നിയമസഭാ സ്ഥാനാർത്ഥികൾ തങ്ങളുടെ നിലപാടുകൾ വെക്തമാക്കുന്നതിനായി ധർണ്ണ സമരം നടത്തുന്ന വേദിയിലേക്ക് ക്ഷണിച്ചിരുന്നുവെങ്കിലും എൻഡിഎ യുടെ പാലക്കാട് നിയമസഭാ സ്ഥാനാർഥി മാത്രമാണ് സമരവേദിയിലെത്തി പാലക്കാട് ഗവ:മെഡിക്കൽ കോളേജ് വിഷയത്തിൽ നിലപാട് വ്യക്തമാക്കിയത്.

പാലക്കാട് ഗവ: മെഡിക്കൽ കോളേജ് പൂർണ്ണസജ്ജമായി പ്രവർത്തിക്കാനുള്ള നടപടികൾ സ്വീകരിക്കുന്ന കാര്യത്തിൽ എൽഡിഎഫ്, യുഡിഎഫ് മുന്നണികളുടെ സ്ഥാനാർത്ഥികൾ പങ്കെടുക്കാതിരുന്നത് സമരസമിതി ഗൗവരവമായി ചർച്ച ചെയ്യുകയും വരുന്ന നിയമസഭാ തിരെഞ്ഞെടുപ്പിൽ പാലക്കാട് ഗവഃ മെഡിക്കൽ കോളേജ് സമര സമിതി സ്വീകരിക്കേണ്ട നിലപാടുകൾ ഉടൻ യോഗം ചേർന്ന് പ്രഖ്യാപിക്കും.

പാലക്കാട് ഗവ: മെഡിക്കൽ കോളേജ് സമര സമിതിയുടെ ചെയർമാൻ ആറുമുഖൻ പത്തിച്ചിറ അധ്യക്ഷതവഹിച്ചു. സമരസമിതി ജനറൽ കൺവീനർ റെയ്മൻ്റ് ആൻ്റണി മുഖ്യ പ്രസംഗം നടത്തി. കൈ മുറിച്ചുമാറ്റപ്പെട്ട പല്ലശ്ശേന സ്വദേശിനിയായ വിനോദിനിയുടെ അമ്മ പ്രസീത, പാലക്കാടൻ കർഷക മുന്നേറ്റം ജില്ലാ സെക്രട്ടറി സജീഷ് കുത്തന്നൂർ, രഘു മാത്തുർ, കെ ആർ ഹിമേഷ് , ബാലചന്ദ്രൻ പോത്തയൻകാട്, രാജേഷ് കുത്തന്നൂർ, ബാബു തരൂർ, സിദ്ധീഖ് ഇരുപ്പശ്ശേരി, കാരപ്പാടം ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു .

jose-chalakkal