പാലക്കാട്: സർവദേശീയ വനിതാ ദിനത്തോട് അനുബന്ധിച്ചു പാലക്കാട് പബ്ലിക് ലൈബ്രറിയിൽ സെമിനാർ സംഘടിച്ചു. പ്രശസ്ത എഴുത്തുകാരി എം ബി മിനി ഉൽഘാടനം ചെയ്തു. സുമ നായർ. ഡോക്ടർ പി സി എലിയമ്മ. വി രവി. ടി എസ് പീറ്റർ. എന്നിവർ പ്രസംഗിച്ചു. ഫിലോമിന പ്രഭ അധ്യക്ഷത വഹിച്ചു. സാമൂഹ്യ സേവനത്തിനു വിജയസ്മ്രിതി പുരസ്‌കാരം ലഭിച്ച സാമൂഹ്യ പ്രവർത്തകയായ പ്രമീള സതീസനെ ചടങ്ങിൽആദരിച്ചു. വനിത വേദി സംഘടിപ്പിച്ച യഞ്ജ സേന എന്ന നാടകം അവതരണവും ഉണ്ടായി.

