പാലക്കാട്: സമുദായ ആചാര്യൻ മന്നത്ത് പത്മനാഭന്റെ അൻപത്തിയറാം സമാധി ദിനം പാലക്കാട് താലൂക്ക് യൂണിയൻ ആചരിച്ചു. യൂണിയൻ പ്രസിഡന്റ് അഡ്വക്കേറ്റ് കെ കെ മേനോൻ മന്നം സ്മൃതി മണ്ഡപത്തിൽ ഭദ്രദീപം തെളിയിച്ചു. താലൂക്ക് യൂണിയൻ സെക്രട്ടറി എൻ കൃഷ്ണകുമാർ എൻഎസ്എസ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വൈസ് പ്രസിഡന്റ് കെ ശിവാനന്ദൻ, യൂണിയൻ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പി നടരാജൻ, യൂണിയൻ ഭാരവാഹികളായ ആർ ശ്രീകുമാർ, പി സന്തോഷ് കുമാർ, അഡ്വ മോഹൻദാസ് പാലാട്ട്, ആർ സുകേഷ് മേനോൻ, കെ പ്രദീപ്കുമാർ, വി രാജമോഹനൻ, രമേഷ് അല്ലത്ത്, സി വിപിനചന്ദ്രൻ,എ അജി, സി കരുണാകരനുണ്ണി, ടി മണികണ്ഠൻ, സി എൻ പ്രസന്നകുമാർ, എം വത്സകുമാർ, എം സുരേഷ് കുമാർ, അനിത ശങ്കർ, വത്സല ശ്രീകുമാർ, രാജേശ്വരി ടീച്ചർ, വത്സല പ്രഭാകർ, വി നളിനി, സുനിത ശിവദാസ്, ജയന്തി മധു, വിജയകുമാരി വാസുദേവൻ, സിന്ധു രമേശ് എന്നിവർ സമാധി ദിനാചരണത്തിന് നേതൃത്വം നൽകി.
പാലക്കാട് നഗരസഭ ചെയർമാൻ ബി സ്മിതേഷ്, മരുതറോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൗമ്യ വിനീഷ്, മരുത റോഡ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം ഷജിത്ത്, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി കൃഷ്ണകുമാർ, കെപിസിസി ജനറൽ സെക്രട്ടറി കെ എ തുളസി, നഗരസഭ കൗൺസിലർ എം പ്രശോഭ്, പൊതുപ്രവർത്തകരായ ഹരിദാസ് മച്ചിങ്ങൽ, അനുപമ പ്രശോഭ്, അഡ്വക്കേറ്റ് ശാന്ത ദേവി തുടങ്ങിയവർ മന്നംസ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. സന്ദീപനി സാധനാലയത്തിന്റെ നേതൃത്വത്തിൽ വേദമന്ത്രാലാപനം, ഭഗവത്ഗീത പാരായണം, നാമ സങ്കീർത്തനം എന്നിവയും ശോഭാ വാസുദേവന്റെ നേതൃത്വത്തിൽ സോപാനസംഗീത അർച്ചനയും നടന്നു.

