മലമ്പുഴയിൽ ജലസേചന പദ്ധതിയുടെ സ്റ്റേഡിയ നിർമ്മാണോൽഘാടനം നടത്തി

മലമ്പുഴ: നവകേരള പദ്ധതിയിൽ നിർദേശിക്കപ്പെട്ട മലമ്പുഴയിൽ ജലവിഭവ സ്ഥലത്ത് നിർമ്മിക്കുന്ന സ്റ്റേഡിയം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പൊതു ജനങ്ങൾക്കും ഏറെ ഉപകാരപ്രദമാണെന്ന് എ പ്രഭാകരൻ എം എൽ എ. . ഒരോ മണ്ഡലത്തിലും വികസന ചെലവിനായി സർക്കാർ 7 കോടി വകയിരുത്തിയിട്ടുണ്ട്. പല എം എൽ എ മാരും ഏഴു കോടി പലവിധ പദ്ധതികൾക്കായിട്ടാണ് ചെലവഴിക്കുന്നത്. മലമ്പുഴയിൽ ഒറ്റ പദ്ധതിക്കായിട്ടാണ് ഏഴു കോടി ചെലവഴിക്കുന്നതെന്ന് അദ്ധ്യക്ഷത വഹിച്ച് സംസാരിച്ചു മലമ്പുഴ ജലസേചന പദ്ധതിയുടെ സ്റ്റേഡിയം നിര്‍മ്മാണോദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഓൺലൈനായി നിർവ്വഹിച്ചു. വാട്ടർ അതോറിറ്റിയുടെ അധീനതയിലുള്ളതും ഉപയോഗിക്കാത്തതുമായ ഭൂമികൾ ജനകീയ ആവശ്യങ്ങൾക്കും വരുമാന മാർഗ്ഗങ്ങൾക്കുമായി ഉപയോഗിക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. ശിരുവാണി പ്രോജക്ട് സര്‍ക്കിള്‍ സൂപ്രണ്ടിങ് എന്‍ജിനീയര്‍ സി.വി സുരേഷ് ബാബു റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

2024-25 സംസ്ഥാന ബജറ്റില്‍ ഏഴ് കോടി രൂപ വകയിരുത്തി മലമ്പുഴ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളിന് സമീപമുള്ള ഇറിഗേഷന്‍ ഗ്രൗണ്ടിലെ ഏകദേശം ആറ് ഏക്കറോളം വരുന്ന വിശാലമായ സ്ഥലത്താണ് സ്റ്റേഡിയം നിര്‍മ്മിക്കുന്നത്. 2500 പേര്‍ക്ക് ഒരേസമയം കളി കാണാന്‍ സാധിക്കുന്ന മള്‍ട്ടി ലെവല്‍ ഗാലറിയാണ് ഒരുക്കുന്നത്. സ്റ്റീല്‍ ഫ്രെയിമുകളോട് കൂടിയ അത്യാധുനിക ജി.ഐ. ഷീറ്റിങ് മേല്‍ക്കൂരയായി ഉപയോഗിക്കും. കായിക താരങ്ങള്‍ക്കും മത്സരങ്ങള്‍ക്കും ആവശ്യമായ പവിലിയന്‍, കമന്‍ഡറി ബോക്സ്, വിശ്രമ മുറികള്‍, സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമായി പ്രത്യേക ശൗചാലയങ്ങള്‍ എന്നിവയും പദ്ധതിയുടെ ഭാഗമായി നിര്‍മ്മിക്കുന്നുണ്ട്. കൂടാതെ ആറ് വ്യാപാരശാലകള്‍ കൂടി ഇതിനോടൊപ്പം നിര്‍മ്മിക്കും. 200 കാറുകളും 400 ഇരുചക്ര വാഹനങ്ങളും ഒരേസമയം പാര്‍ക്ക് ചെയ്യാനുള്ള വിശാലമായ പാര്‍ക്കിങ് സൗകര്യവും ഒരുക്കുന്നുണ്ട്. സുരക്ഷിതമായ കോമ്പൗണ്ട് വാളും ശക്തമായ റീഇന്‍ഫോഴ്‌സ്ഡ് കോണ്‍ക്രീറ്റ് പില്ലറുകളും ബീമുകളുമാണ് നിര്‍മ്മാണത്തിനായി ഉപയോഗിക്കുന്നത്. അന്താരാഷ്ട്ര ഫുട്ബോള്‍ മൈതാനത്തിന്റെ കൃത്യമായ അളവുകളോടെ നിര്‍മിക്കുന്ന സ്റ്റേഡിയം കായിക മത്സരങ്ങള്‍ക്കും വലിയ കലാപരിപാടികള്‍ക്കും ഒരുപോലെ അനുയോജ്യമാണ്. ജനപ്രതിനിധികളായ എസ് ബി രാജു , ലീലാവതി: Ad ശോഭന. എക്സികുട്ടീവ് എഞ്ചിനിയർ സുമൻ ചന്ദൻ , അസിസ്റ്റന്റ്സൂപ്രണ്ട് . എം റഷീദ് എന്നിവർ സംസാരിച്ചു.

jose-chalakkal