പാലക്കാട് താലൂക്ക് എൻഎസ്എസ് കരയോഗ യൂണിയനിലെ 92 കരയോഗങ്ങളെ മേഖലകളാക്കി തിരിച്ചു കരയോഗ ഭാരവാഹികളെയും വനിതാ സമാജ ഭാരവാഹികളെയും പങ്കെടുപ്പിച്ചുകൊണ്ട് നടത്തുന്ന സോൺ ലീഡേഴ്സ് നീറ്റ് വലിയ പാടം കരയോഗത്തിൽ ആരംഭം കുറിച്ചു. താലൂക്ക് യൂണിയൻ സെക്രട്ടറി എൻ കൃഷ്ണകുമാർ അധ്യക്ഷത വഹിച്ച ഭാരവാഹി സംഗമം യൂണിയൻ പ്രസിഡന്റ് അഡ്വക്കേറ്റ് കെ കെ മേനോൻ ഉദ്ഘാടനം നിർവഹിച്ചു.
കരയോഗങ്ങളിൽ നിന്ന് ശേഖരിക്കുന്ന ജന്മനക്ഷത്ര കാണിക്ക യൂണിയൻ വൈസ് പ്രസിഡന്റ് കെ ശിവാനന്ദൻ സ്വീകരിച്ചു. യൂണിയൻ ഭാരവാഹികളായ ആർ സുകേഷ് മേനോൻ, ആർ ശ്രീകുമാർ, പി സന്തോഷ് കുമാർ, സി വിപിനചന്ദ്രൻ, അഡ്വക്കേറ്റ് മോഹൻദാസ് പാലാട്ട്, ആർ ബാബു സുരേഷ്, അനിത ശങ്കർ, വത്സല ശ്രീകുമാർ, സുധ വിജയകുമാർ, എസ് സ്മിത, വലിയപാടം കരയോഗം പ്രസിഡന്റ് കെ അനന്തൻ, സെക്രട്ടറി കെ വി പി നായർ എന്നിവർ പ്രസംഗിച്ചു. മേഖലയിലെ കരയോഗങ്ങളിൽ നിന്നായി നൂറുകണക്കിന് കരയോഗം, വനിതാ സമാജം ഭാരവാഹികൾ പങ്കെടുത്തു.
അടുത്ത മൂന്ന് വർഷം കൊണ്ട് യൂണിയനിലെ എല്ലാ കരയോഗങ്ങളിലെ അംഗങ്ങളെയും ഭഗവത്ഗീത ജ്ഞാനത്തിലൂടെ കൊണ്ടുവന്ന് സമ്പൂർണ്ണ ഗീത ജ്ഞാനം കൈവരിക്കുന്ന താലൂക്ക് യൂണിയനായി പാലക്കാട് യൂണിയനെ മാറ്റുവാൻ യോഗം തീരുമാനിച്ചു.

കോങ്ങാട് മേഖലയിലെ കരയോഗങ്ങളിലെ കരയോഗം ഭാരവാഹികളെയും വനിതാ സമാജം ഭാരവാഹികളെയും പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ സോണൽ ലീഡേഴ്സ് മീറ്റ് താലൂക്ക് എൻ എസ് എസ് യൂണിയൻ വൈസ് പ്രസിഡന്റ് കെ ശിവാനന്ദൻ ഉദ്ഘാടനം നിർവഹിച്ചു. യൂണിയൻ സെക്രട്ടറി എൻ കൃഷ്ണകുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ യൂണിയൻ കമ്മിറ്റി അംഗങ്ങളായ എം ഉണ്ണികൃഷ്ണൻ, പി സന്തോഷ് കുമാർ, സി എൻ പ്രസന്നകുമാർ, വനിതാ യൂണിയൻ പ്രസിഡന്റ് ബേബി ശ്രീകല, വനിത യൂണിയൻ കമ്മിറ്റി മെമ്പർ പ്രീതി ഉമേഷ്, എഴക്കാട് കരയോഗം പ്രസിഡന്റ് എം സി സുജ, സെക്രട്ടറി പി ഡി രവീന്ദ്രൻ നായർ എന്നിവർ സംസാരിച്ചു.
കരയോഗങ്ങൾ ശേഖരിച്ച ജന്മനക്ഷത്രക്കാണിക്കയുടെ ശേഖരണവും സമ്മേളനത്തിൽ നടന്നു. കരയോഗത്തിലെയും വനിതാ സമാജത്തിലെയും യുവാക്കളായ ഭാരവാഹികളെ പങ്കെടുപ്പിച്ചുകൊണ്ട് യൂത്ത് ലീഡേഴ്സ് മീറ്റ് നടത്തുവാൻ യോഗത്തിൽ തീരുമാനിച്ചു.

