പാവപ്പെട്ടവർക്ക് വസ്ത്ര വിതരണവുമായ് ശ്രീധർ കോ

പാലക്കാട്: പാലക്കാട്ടെ പ്രമുഖ വസ്ത്ര വ്യാപാര കടയായ ശ്രീധർ കോ- അഭിപ്രായം സേവന ട്രസ്റ്റുമായി സഹകരിച്ച് പാവപ്പെട്ടവർക്ക് വസ്ത്ര വിതരണം നടത്തുന്നു. പ്രാരംഭമായി കടയുടമ കുമാരൻ ട്രസ്റ്റ് ചെയർമാൻ ജോസ് ചാലക്കലിന് വസ്ത്രങ്ങൾ കൈമാറി. വലതുകൈ ചെയ്യുന്നത് ഇടതുകൈ അറിയരുത് എന്ന സന്ദേശം ഉൾക്കൊണ്ടാണ് ഈ സേവന പ്രവർത്തനങ്ങൾ ചെയ്യുന്നതെന്ന് കുമാരനും ജോസ് ചാലക്കലും പറഞ്ഞു.