പാലക്കാട്:ബീഹാർ സ്വദേശി കുരുന്നിന്റെ മലയാള കവിത ഏറെ ശ്രദ്ധേയമായി. കൊടുവായൂർ ജി ബി എൽ പി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥി എം കൃഷ്ണകുമാറാണ് സ്വന്തമായി കവിത എഴുതി ആലാപനം നടത്തിയത്. ബീഹാർ സ്വദേശികളായ മിന്റു കുമാർ, സഞ്ജു കുമാരി ദമ്പതികളുടെ മകനാണ്. ഇതര സംസ്ഥാനക്കാരുടെ അഞ്ചു കുട്ടികൾ ഈ സ്കൂളിൽ പഠിക്കുന്നുണ്ടെന്ന് അധ്യാപകർ പറഞ്ഞു.

