പാലക്കാട്: പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന ത് വിലാപയാത്രയാണെന്ന് കേരള കോൺഗ്രസ് സ്കറിയ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ: നൈസ് മാത്യു പറഞ്ഞു. ഒരു മണികൂർ ഒരു സ്റ്റേജിൽ ഒരു മയോടെ ഇരിക്കാൻ കഴിയാത്തവരാണ് കേരളം ഭരിക്കാനിറങ്ങുന്നത്. യു.ഡി.എഫ് ജാഥ തുടങ്ങി രണ്ടാം ദിനം രണ്ട് നേതാക്കൾ ശബരിമല സ്വർണക്കൊള്ളക്കേസിൽ അന്വേഷണപരിധിയിലായി. എൽഡിഎഫ് സർക്കാർ പടുത്തുയർത്തിയ പുതുയുഗം അനുഭവിച്ചറിഞ്ഞാണ് അവർ ജാഥ നടത്തുന്നത്. പഴയ കേരളമല്ല ഇപ്പോഴുള്ളതെന്ന് ആർക്കും മനസ്സിലാകും. കേരളത്തിലെ ജനങ്ങൾ നട്ടെല്ലുയർത്തിയാണ് നിൽക്കുന്നത്. നാട് തുടർഭരണം ആഗ്രഹിക്കുന്നുണ്ടെന്നും അഡ്വ: നൈസ് മാത്യു പറഞ്ഞു.

