കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ (AITUC) പാലക്കാട് ജില്ല കൺവെൻഷൻ നടത്തി

പാലക്കാട്: വൈദ്യുതി മേഖല സ്വകാര്യവൽക്കരണത്തിന് ദ്രുതഗതിയിൽ വഴി ഒരുക്കുന്ന കേന്ദ്ര വൈദ്യുതി നിയമ ഭേദഗതി ബിൽ 2025 പിൻവലിക്കണമെന്ന് കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എ എം ഷിറാസ് ആവശ്യപ്പെട്ടു. സംഘടനയുടെ സുവർണജൂബിലി വർഷത്തോടനുബന്ധിച്ചു സംസ്ഥാന തലത്തിൽ നടത്തുന്ന ആഘോഷ പ്രചരണ പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തിയ പാലക്കാട് ജില്ല കൺവൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വൈദ്യുതി നിയമ ഭേദഗതി കർഷകരും സാധാരണ കാരും മടക്കമുള്ള പൊതു സമൂഹത്തെ സാരമായി ബാധിക്കും എന്നും ക്രോസ് സബ് സിഡി നിലയ്ക്കുകയും വൈദ്യു നിരക്ക് ഭീമമായി വർദ്ധിക്കാനും ഇടവരുന്നതടക്കമുള്ള നിയമ ഭേദഗതിയും, വിനാശകരമായ ആണ വ നിയമ ഭേദഗതി ബില്ലായ ശാന്തി ബില്ലും തൊഴിലാളി ദ്രോഹ തൊഴിൽ നിയമ ഭേദഗതിയും , വിത്ത് ബില്ല് അടക്കമുള്ള മറ്റു നിയമ ഭേദഗതികളും പിൻവലിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാവണമെന്നും വൈദ്യുതി ബോർഡിൽ ചർച്ചകളുടെ ഭാഗമായി വാഗ്ദാനം നൽകിയ മുഴുവൻ ക്ഷാമബത്തയും ഉടൻ അനുവദിക്കുകയും ഈ ഗവർമെന്റിന്റെ കാലാവധിക്കു മുമ്പു തന്നെ വൈദ്യുതി ബോർഡിലെ ജീവനക്കാരുടെ ശബളം പരിഷ്കരിച്ചു നൽകണമെന്നും, വൈദ്യുതി ബോർഡിലെ ജീവനക്കാരുടെ നിലവിലെ കുറവു നികത്താൻ അടിയന്തിരമായി സ്ഥിരനിയമനങ്ങൾ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പി ബാലചന്ദമേനോൻ സ്മാരക മന്ദിരത്തിൽ വെച്ചു നടത്തിയ കൺവൻഷനിൽ ജില്ലാ അദ്ധ്യക്ഷൻ എം രമേഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലയിലെ മുൻ കാല നേതാക്കളെ ആദരിക്കൽ ചടങ്ങ് സംസ്ഥാന ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ടി.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഉപാദ്ധ്യക്ഷൻ പി പി ഷൈലീഷ് മുഖ്യപ്രഭാക്ഷണം നടത്തി. സംസ്ഥാന സെക്രട്ടറി എം സി ആനന്ദൻ ഫെഡറേഷൻ തയ്യാറാക്കിയ അവകാശ പത്രികയുടെ കരട് അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി കൃഷ്ണദാസ് വി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന നിർവാഹക സമിതി അംഗം മണി കുളങ്ങര ഫെബ്രുവരി 12 ലെ പണിമുടക്ക് സന്ദേശം നൽകി.

കെ എസ് ഇ ബി ഓഫീസേഴ്സ് ഫെഡറേഷൻ ജില്ലാ സെക്രട്ടറി കെ.കെ ശശിധരൻ , ഡിവിഷൻ സെക്രട്ടറി മാരായ സുനിൽകുമാർ എം , കെ പരമൻ ,ശ്രീ നാരായായണൻ പി എം, വിനോദ് പി , ഉപാദ്ധ്യക്ഷൻ അബ്ദുൾ ഹക്കിം, ആദരിക്കൽ ചടങ്ങ് ഏറ്റുവാങ്ങിയവർക്കു വേണ്ടി മുൻ സംസ്ഥാനവർക്കിംഗ് പ്രസിഡന്റ് കെ ആർ മോഹൻദാസ് , മുൻ ജില്ലാ സെക്രട്ടറി കെ എം ജോയ് എന്നിവർ സംസാരിച്ചു.

പങ്കാളിത്വ പെൻഷൻ പിൻവലിക്കണമെന്നും വർഷങ്ങളായി നിലച്ച ഓഫീസ് അറ്റന്ററിലേക്കുള്ള ആശ്രിത നിയമനം നടത്തണമെന്നും കാഷ്യർ പ്രമോഷൻ നൽകണമെന്നും, പെൻഷൻ പ്രായം വർദ്ധിപ്പിക്കണമെന്നും കൺവൻഷൻ ആവശ്യപ്പെട്ടു. ഈ മാസം 12 ലെ പൊതു പണിമുടക്ക് വൈദ്യുതി മേഖലയിൽ പൂർണ്ണ വിജയമാക്കുന്നതിനും കൺവെൻഷൻ തീരുമാനിച്ചു.