പ്രവാസി സംഘം പ്രതിഷേധിച്ചു

പാലക്കാട്:കേന്ദ്ര ബഡ്‌ജറ്റിൽ പ്രവാസികളെ അവഗണിച്ചതിൽ പ്രതിഷേധിച്ചു കേരള പ്രവാസി സംഘത്തിന്റെ ആഭിമുഖ്യത്തിൽ പ്രവാസികൾ വാണിജ്യ നികുതി സെൻട്രൽ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച്‌ നടത്തി. പ്രവാസി സംഘം ജില്ലാ വൈസ് പ്രസിഡണ്ട്‌ ഐസക് വർഗീസ് ഉദ്ഘാടനം ചെയ്തു. ഖാലിദ യുസഫ് അദ്ധ്യക്ഷനായി. ജില്ലാ ജോയിന്റ് സെക്രട്ടറി ഷാഫി ഖുറൈഷി, ഖാലിദ് യൂസഫ്, ആർ. രവീന്ദ്രൻ, എ സുജയ് കുമാർ എന്നിവർ പ്രസംഗിച്ചു.

jose-chalakkal