കോളനി വിവരണ ബോർഡ് അനാഛാദനം ചെയ്തു

പുത്തൂർ റോഡ് കൃഷ്ണകണാന്തി കോളനി റെസിഡൻഷ്യൽ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കോളനി വിവരണ ബോർഡ് വാർഡ് കൗൺസിലർ എം. ശശികുമാർ അനാഛാദനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ്‌ അഡ്വ. പി. പ്രേംനാഥിന്റെ ആദ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ മുൻ പ്രസിഡന്റ്‌ ജയരാജ്‌ മേനോൻ, ശില്പ അജിത്, ബി. ശ്രീകുമാർ, ഗിരിജ മേനോൻ, എൻ. വി. ഗിരിനാരായണൻ, പ്രമോദ് എന്നിവർ സംസാരിച്ചു. സെക്രട്ടറി കെ. എം. ശശിധരൻ സ്വാഗതവും വൈസ് പ്രസിഡന്റ്‌ രവീന്ദ്രൻ ചടയത്ത് നന്ദിയും പറഞ്ഞു. പാലക്കാട്‌ ജോസ്കോ ജെവല്ലേഴ്‌സ് ആണ് ബോർഡ് സമർപ്പിച്ചത്.

ഫോട്ടോ : പുത്തൂർ റോഡ് കൃഷ്ണ കണാന്തി കോളനി റെസിഡൻഷ്യൽ അ സോസിയേഷന്റെ ആഭി മുഖ്യത്തിൽ കോളനി വിവരണ ബോർഡ് വാർഡ് കൗൺസിലർ എം. ശശികുമാർ അനാഛാദനം ചെയ്യുന്നു.

jose-chalakkal