പാലക്കാട്: ഡ്രൈവേഴ്സ് ദിനത്തോടനുബന്ധിച്ച് കെ എസ് ആർ ടി സി പാലക്കാട് ഡിപ്പോയും ലയേൺസ് ക്ലബ്ബ് ഓഫ് പാലക്കാട് പാം സിറ്റിയും സംയുക്തമായി മികച്ച കെ എസ് ആർ ടി സി ഡ്രൈവർമാരെ മൊമന്റോ നൽകിയും ഷാളണിയിച്ചും ആദരിച്ചു. പാലക്കാട് ഡിപ്പോയിൽ നടന്ന ആദരിക്കൽ ചടങ്ങ് പാലക്കാട് അസിസ്റ്റന്റ് മോട്ടോർ വൈക്കിൾ ഇൻസ്പെക്ടർ ഷൈൻ ചാക്കോ ഉദ്ഘാടനം ചെയ്തു.


പി എസ് മഹേഷ് അദ്ധ്യക്ഷനായി.ലയേൺസ് ക്ലബ്ബ് ഓഫ് പാലക്കാട് പാം സിറ്റി പ്രസിഡന്റ് ആർ ബാബു സുരേഷ്, സെക്രട്ടറി എൻ കൃഷ്ണകുമാർ, മനോജ് കുമാർ, പി സന്തോഷ് കുമാർ, കെ പ്രദീപ് കുമാർ,പി ബൈജു, വി എ അൻസാരി, കെ എസ് ആർ ടി സി ജീവനക്കാരായ ജോർജ്ജ് കെ ജോസ്, കെ ഗോപാലകൃഷ്ണൻ, പി വി സുമേഷ്, പി അരുൺ കുമാർ, എൻ ജയ പാൽ,, സിഎസ് സതീഷ് കുമാർ, പി എസ് ഷിബു, പി അജിതകുമാരി, എസ് ശുഭ കുമാരി, കെ ഷാജി, വി പ്രമീള എന്നിവർ പ്രസംഗിച്ചു. ആദരവ് ഏറ്റുവാങ്ങിയ ടി ആർ സുനിൽകുമാർ, എം അബ്ദുൾ കരീം, എം സ്വാമിനാഥൻ എന്നിവർ മറുപടി പ്രസംഗം നടത്തി.


