മലമ്പുഴ: മുൻ കാലങ്ങളിൽ അങ്കണവാടികളിൽ ഉപ്പുമാവ് മാത്രമാണ് കുഞ്ഞുങ്ങൾക്ക് നൽകിയിരുന്നത് എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്ഥമായി കൂടുതൽ പോഷകമുള്ള ഭക്ഷണപദാർത്ഥങ്ങളാണ് ഇപ്പോൾ നൽകി വരുന്നതെന്നും മലമ്പുഴ ഗ്രാമ പഞ്ചായത്തിലെ അങ്കണവാടികൾ സ്മാർട്ട് അങ്കണവാടികളാക്കുമെന്നും മലമ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ ശ്രീജിത്ത് പറഞ്ഞു. മലമ്പുഴ ഗ്രാമ പഞ്ചായത്ത് ഐസി ഡി എസ്ന്റെ നേതൃത്വത്തിൽ അങ്കണവാടി കലാമേള പൂത്തുമ്പികൾ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദേഹം.
കമ്മ്യൂണിറ്റിഹാളിൽ നടന്ന കലാമേളയിൽ ഗ്രാമ പഞ്ചായത്ത് വൈസ് സിഡന്റ് പ്രസന്ന ബിജേഷ് അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാധിക മാധവൻ, ജില്ലാ പ്രോഗ്രാം ഓഫീസർ മിനി, ഐസിഡിഎസ് സൂപ്പർവൈസർ അസീന, പഞ്ചായത്ത് അംഗങ്ങളായ സന്തോഷ്, അഞ്ജു ജയൻ, ബിന്ദു, സുചിത്ര, സുമിത്ര മനോജ്, സജിത പ്രമോദ്, ലീലാവതി എന്നിവർ പ്രസംഗിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളും ഉണ്ടായി.

