കുടിവെള്ളം പാഴാവുന്നു. നാട്ടുകാർ വാഴ നട്ട് പ്രതിഷേധിച്ചു.

മലമ്പുഴ: മലമ്പുഴ പ്രധാന റോഡരുകിൽ കുടിവെള്ള പൈപ്പ് പൊട്ടിവെള്ളം പാഴാവുന്നതിൽ പ്രതിഷേധിച്ച് നാട്ടുകാർ വാഴ നട്ടു പ്രതിഷേധിച്ചു. രണ്ട് മാസത്തിലധികം പിന്നിട്ടീട്ടും നടപടി ആയില്ലെന്ന് നാട്ടുകാർ ആരോപിച്ചു എത്രയും വേഗം ശരിയാക്കണമെന്ന ആവശ്യം ശക്തമായിരിക്കയാണ്. കെട്ടി കിടക്കുന്ന വെള്ളത്തിൽ ഇലകൾ കൊഴിഞ്ഞു വീണ് ചീഞ്ഞ നാറ്റവും കൊതുകു ശല്യവും വർദ്ധിച്ചിരിക്കയാണെന്പരിസരവാസികൾ പറഞ്ഞു. റോഡ് കുഴിച്ചു വേണം കേടുപാടുകൾ ശരിയാക്കാനെന്നും റോഡ് വെട്ടിപൊളിക്കുന്നതിനു് അനുവാദം ചോദിച്ച് ബന്ധപ്പെട്ട അധികൃതർക്ക് കത്ത് നൽകിയിട്ടുണ്ടെന്നും അനുവാദം ലഭിക്കുന്ന മുറക്ക് പെട്ടെന്ന് ശരിയാക്കുമെന്നും വാട്ടർ അതോറട്ടി മലമ്പുഴ സെക്ഷൻ എ ഇ അറിയിച്ചു.

bin-n-bakes-malampuzha