മുട്ടിക്കുളങ്ങര: സ്കൂൾ വാർഷിക കലാപരിപാടികളും സ്കൂൾകലോത്സവങ്ങളും കുട്ടികളുടെ കലാവാസനയെ വളർത്താൻ സഹായിക്കുമെന്നും ഇത്തരം വേദികൾ കുട്ടികൾക്കുള്ള കലാ പരിശീലന വേദി കൂടിയാണെന്നും പ്രശസ്ത സിനിമാ സംവിധായകൻ മനോജ് പാലോടൻ പറഞ്ഞു. മുട്ടിക്കുളങ്ങര ബാപ്പുജി ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ നാൽപത്തിമൂന്നാം വാർഷീകാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാലയങ്ങളിൽ നിന്നും പരിശീലനം നേടിയ പലരും ഭാവിയിൽ സിനിമാ മേഖലയിലും പ്രശസ്തരായിട്ടുണ്ടെന്നും മനോജ് പാലോടൻ ചൂണ്ടിക്കാട്ടി.
പുതുപരിയാരം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദിവ്യ അദ്ധ്യക്ഷയായി. സ്കൂൾ ഹെഡ് മിസ്ട്രസ് ജി കവിത, കെ ഇ എസ് ജനറൽ മാനേജർ മേരി സാമുവേൽ, പുതു പരിയാരം ഗ്രാമ പഞ്ചായത്തംഗം കെ കെ കൃഷ്ണകുമാർ, പറളി ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പാൾ എ നസീമുദ്ദീൻ, പിടിഎ പ്രസിഡന്റ് എം കാസിം, വൈസ് പ്രസിഡന്റ് സുനിൽകുമാർ, ജലർ സ്കൂൾ സൂപ്പർവൈസർ എസ് ബിനു, സ്കൂൾ ലീഡർ എം അഫ്റീൻ എന്നിവർ സംസാരിച്ചു. പാഠ്യ-പാഠ്യേതര വിഷയ മത്സരങ്ങളിലെ വിജയി കൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. വിവിധ കലാപരിപാടികളും ഉണ്ടായി.

