പാലക്കാട്: പൊങ്കൽ ഉൽസവത്തോടനുബന്ധിച്ച് പാലക്കാട്ടെ സേവന മുഖവും യശോറാം സിൽവർ മാൾ ചെയർമാനുമായ യശോറാം ബാബു ഇരുപത്തിയഞ്ച് കുടുംബങ്ങൾക്ക് അഞ്ചു കിലോ അരിയും ഒരു കിലോ ശർക്കരയും നൽകി. അരിയും ശർക്കരയും ഒരു കുടുംബത്തിന്റെ ഐശ്വര്യമാണെന്നും അതുകൊണ്ടാണ് അത് നൽകിയതെന്നും യശോറാം ബാബു പറഞ്ഞു. ഈ സൽകർമ്മത്തിൽ എസ് ശിവകുമാർ, എം ജയകൃഷ്ണൻ, കെ സുരേഷ് ബാബു എന്നിവർ പങ്കെടുത്തു. ഇരുപത്തിയഞ്ച് മര്യജ് ബ്രോക്കർമാർക്കാണ് വിതരണം ചെയതത്.

