ലയേൺസ് ക്ലബ്ബ് സെക്കന്റ് ഡിസ്ടിക് ഗവർണ്ണറുടെ ഔദ്യോദിക സന്ദർശനവും ക്രിസ്മസ് – പുതുവത്സരാഘോഷവും

പാലക്കാട്: ലയേൺസ് ക്ലബ്ബ് ചിറ്റൂരിന്റെ നേതൃത്വത്തിൽ ക്ലബ്ബ്-സെക്കൻ്റ് വൈസ് ഡിസ്ട്രിക്ട് ഗവർണർ കെ എം അഷറഫിന്റെ ഔദ്യോഗിക സന്ദർശനവും, ക്രിസ്മസ് – പുതുവത്സരാഘോഷവും, കുടുംബ സംഗമവും നടത്തി. ഗസാല ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ ചിറ്റൂർ ക്ലബ് പ്രസിഡന്റ് ബേബി ഷക്കീല അധ്യക്ഷയായി. ലയൺസ് ആഗോള സേവന പ്രവർത്തന മേഖലകളായ ഡയബറ്റിക് , വിഷൻ, ഹങ്കർ, എൻവയോൺമെൻ്റ്, ചെയ്ൽഡ്ഹുഡ് കാൻസർ, ഹുമാനിറ്റേറിയൻ സർവ്വീസ്, യൂത്ത് തുടങ്ങിയവയിൽ 75 ഓളം സേവന പ്രവർത്തനങ്ങൾ കഴിഞ്ഞ 6 മാസങ്ങളിൽ ക്ലബ്ബ് നടത്തിയതായി സെക്രട്ടറി പത്മജ പ്രദീപ് റിപ്പോർട്ട് അവതരണത്തിൽ പറഞ്ഞു. ഹങ്കർ കോഡിനേറ്റർ പ്രദീപ് മേനോൻ സ്വാഗതവും ട്രഷറർ വിജയമോഹൻ നന്ദിയും പറഞ്ഞു. ചടങ്ങിൽ ഡിസ്ട്രിക്ട് മെൻ്റർ മനോജ് കെ മേനോൻ , റീജിയൻ ചെയർമാൻ അച്യുതൻ, സോൺ ചെയർമാൻ അനൂപ് കുമാർ, ചാർട്ടർ പ്രസിഡൻ്റ് സുകുമാർ, ജയ്മി പ്രവീൺ, ചിറ്റൂർ ക്ലമ്പ് മെമ്പർമാർ വിവിധ ക്ലമ്പുകളിൽ നിന്ന് ക്ഷണിക്കപ്പെട്ട മെമ്പർമാർ തുടങ്ങി 50 ഓളം പേർ പങ്കെടുത്തു.

jose-chalakkal