സ്കൂൾ വാർഷികവും പുതിയ ക്ലാസ് മുറികളുടെ ഉദ്ഘാടനവും നടന്നു

അകത്തേത്തറ: അകത്തേത്തറ എൻ എസ് എസ് ഹയർ സെക്കന്ററി സ്കൂളിന്റെ വാർഷികാഘോഷവും പുതുതായി നിർമ്മിച്ച ക്ലാസ് മുറികളുടെ ഉദ്ഘാടനവും നടന്നു. വാർഷികാഘോഷം എൻ എസ് എസ് സ്കൂൾ ജനറൽ മാനേജർ & ഇൻസ്പെക്ടർ അഡ്വ: ടി ജി ജയകുമാറും, ക്ലാസ്മുറികൾ പാലക്കാട് താലൂക്ക് എൻ എസ് എസ് യൂണിയൻ പ്രസിഡന്റ് അഡ്വ: കെ കെ മേനോനും ഉദ്ഘാടനം ചെയതു. പിടി എ പ്രസിഡന്റ് പി സന്തോഷ് കുമാർ അദ്ധ്യക്ഷനായി. പ്രിൻസിപ്പാൾ വി കെ വിജയലക്ഷ്മി, അകത്തേത്തറ ഗ്രാമ പഞ്ചായത്ത്‌പ്രസിഡന്റ് പി എ ബിന്ദു താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റ് കെ ശിവാനന്ദൻ, സെക്രട്ടറി എൻ കൃഷ്ണകുമാർ, ആർ ശ്രീകുമാർ, സി വിപിനചന്ദ്രൻ, എ കെ മോഹനൻ നായർ, മുൻ പ്രിൻസിപ്പാൾ എം രജനി, വാദ്യാർത്ഥി പ്രതിനിധി ആർ രമ്യ, ഹെഡ് മാസ്റ്റർ പി വി പ്രദീപ്, അഡ്വ: മോഹൻദാസ് പാലാട്ട്, പ്രദീപ് കുമാർ, ഹൈസ്കൂൾ സീനിയർ അസിസ്റ്റന്റ് ലത ടീ നായർ എന്നിവർ പ്രസംഗിച്ചു. കലാ കായിക മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച വിദ്യാർത്ഥികൾക്ക് സമ്മാനങ്ങൾ നൽകുകയും അവരുടെ രക്ഷിതാക്കളെയും പിടി എ പ്രസിഡന്റിനേയും ചടങ്ങിൽ ആദരിച്ചു. വിവിധ കലാപരിപാടികളും ഉണ്ടായി.

bin-n-bakes-malampuzha